ജീവനക്കാരനെതിരേ നടപടിയാവശ്യപ്പെട്ട് ആശുപത്രിയില്‍ കുത്തിയിരിപ്പ് സമരം
മാവൂര്‍: ചെറൂപ്പ ആശുപത്രിയിലെ ജീവനക്കാരന്‍ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെംബര്‍ എന്നിവരോട് നിരന്തരം മോശമായിപെരുമാറുന്നുവെന്നും ആരോപിച്ച് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ആശുപത്രിയുടെ കാര്യാലയത്തിനുമുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
മാവൂര്‍ഗ്രാമപഞ്ചായത്തിലെ ഗരിമ പദ്ധതിയ്ക്കടക്കം നിസഹകരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണനെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അംഗങ്ങള്‍ സമരം നടത്തിയത്. ചെറൂപ്പ-ഊര്‍ക്കടവ് റോഡില്‍ ചെറുപുഴക്ക് സമീപം കഴിഞ്ഞദിവസം അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
സ്ഥലം സന്ദര്‍ശിക്കാനോ മാലിന്യനിക്ഷേപം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരേ എച്ച്.ഐ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് ഇന്നലെ ഉച്ചയോടെ വാര്‍ഡ് മെംബര്‍ യു.എ ഗഫൂര്‍ ആശുപത്രി കാര്യാലയത്തിനുമുന്നില്‍ കുത്തിയിരുപ്പ് സമരം തുടങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, മെംബര്‍മാരായ കെ. ഉസ്മാന്‍, വാസന്തി വിജയന്‍, സുബൈദ കണ്ണാറ, മൈമുന കടുങ്ങാഞ്ചേരി, ജയശ്രീ ദിവ്യപ്രകാശ്, സാജിത പാലിശ്ശേരി എന്നിവര്‍ സമരത്തില്‍ പങ്കുചേര്‍ന്നു.
ഇതോടെ കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ജില്ലാമെഡിക്കല്‍ ഓഫിസറെ യു.ഡി.എഫ് നേതാക്കള്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ എ.ഡി.എം.ഒ ഡോ. ആശാദേവി, ഡോ. ബിന്ദു എന്നിവര്‍ യു.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. എച്ച്.ഐയ്‌ക്കെതിരേ ഒരാഴ്ചക്കകം നടപടിയെടുക്കാന്‍ ശുപാര്‍ശചെയ്യാമെന്ന വ്യവസ്ഥയില്‍ വൈകിട്ട് ആറുമണിയോടെ സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."