കത്‌വ കൊലപാതകം: നാടെങ്ങും പ്രതിഷേധം
മുക്കം: കാശ്മീരിലെ കത്‌വയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതയില്‍ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. എം.ടി അഷ്‌റഫ്, സി.ജെ ആന്റണി, കെ.ടി മന്‍സൂര്‍, ജോസ് പള്ളിക്കുന്നേല്‍, ഫ്രാന്‍സിസ് മുക്കിലിക്കാട്, എന്‍. അപ്പുക്കുട്ടന്‍, ടി.ടി സുലൈമാന്‍, സജീഷ് മുത്തേരി, പി.വി സുരേന്ദ്രലാല്‍, അഡ്വ. ഷിബു നേതൃത്വം നല്‍കി.
കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ. കോയ ഉദ്ഘാടനം ചെയ്തു. ശിഹാബ് കറുത്തപറമ്പ് അധ്യക്ഷനായി. സലാം തേക്കുംകുറ്റി, വി.പി നിസാം, റഊഫ് കൊളക്കാടന്‍, കെ.എം അഷ്‌റഫലി, പി.പി ശിഹാബ്, മുനീര്‍ തേക്കുംകുറ്റി, എം.ടി മുഹ്‌സിന്‍, ഷഫീഖ് കാരശ്ശേരി സംസാരിച്ചു. ഉനൈസ് പെരിയാടത്ത്, നിഹാദ് റഹ്മാന്‍, അലി വാഹിദ്, ശംസീര്‍ മണ്ണില്‍, അസീഫ് മലാംകുന്ന്, മന്‍സൂര്‍ തലാപ്പില്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രകടനവും എസ്.കെ പാര്‍ക്കില്‍ പ്രതിഷേധ ജ്വാലയും തീര്‍ത്തു. ലിന്റോ ജോസഫ്, ദീപു പ്രേംനാഥ്, ഇ. അരുണ്‍, എ.പി ജാഫര്‍ ഷരീഫ് നല്‍കി. വെല്‍ഫയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് നടന്ന പരിപാടി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ആനയാംകുന്ന് അധ്യക്ഷനായി. ലിയാഖത്ത് മുറമ്പാത്തി, നഈം, ഗഫൂര്‍, നസീറ, ഒ. അസീസ് സംസാരിച്ചു.
കൊടുവള്ളി: ഐ.എന്‍.എല്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് എന്‍.പി മൊയ്ദീന്‍, വഹാബ് മണ്ണില്‍കടവ്, ഒ.പി സലീം, ശരീഫ് വാവാട് നേതൃത്വം നല്‍കി. പൊതുയോഗത്തില്‍ ഒ.പി അബ്ദുറഹ്മാന്‍, റഷീദ് തട്ടേങ്ങല്‍, ഒ.പി റസാഖ് സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജയപ്രകാശന്‍ മടവൂര്‍, യു.കെ ഖാദര്‍, ശിഹാബുദ്ധിന്‍ വെളിമണ്ണ നേതൃത്വം നല്‍കി.
തിരുവമ്പാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഭീകരമായ രീതിയില്‍ ബലാല്‍ക്കാരത്തിന് ഇരയാക്കി കൊന്നുകളഞ്ഞ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത കമ്മറ്റി ആവശ്യപ്പെട്ടു.
കാശ്മീരില്‍ എട്ടു വയസു മാത്രം പ്രായമായ പെണ്‍കുട്ടിയെ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയരെ രക്ഷപ്പെടുവാന്‍ അവസരമൊരുക്കരുത്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എം.എല്‍.എ അടക്കമുള്ളവര്‍ ചേര്‍ന്ന് ക്രൂരമായ പീഡിച്ചതു പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടരുത്. ശക്തമായ ശിക്ഷ ഉറപ്പാക്കണം. മുന്‍ കാലങ്ങളില്‍ നടന്ന ഇത്തരം സംഭവങ്ങളില്‍ ഉചിതമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ വന്ന വീഴ്ചയാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നും സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കുന്ന നടപടികള്‍ പ്രാവര്‍ത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രൂപതാ പ്രസി. ബേബി പെരുമാലില്‍ അധ്യക്ഷനായി. ഫാ. സബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ആന്റണി കളത്തൂപറമ്പില്‍, ജോസ് തോമസ്, തോമസ് മുണ്ടപ്ലാക്കല്‍, ബേബി കിഴക്കേഭാഗം, ബെന്നി ജോണ്‍ ഇടത്തില്‍, അനീഷ് വടക്കേല്‍ സംസാരിച്ചു.
താമരശ്ശേരി: എസ്.ഡി.പി.ഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റണ്ട് സിറാജ് തച്ചംപൊയില്‍, സെക്രട്ടറി മുഹമ്മദ് റാഫി, നൗഫല്‍ വാടിക്കല്‍, നസീര്‍ കോരങ്ങാട്, സാഹിദ് ചാലക്കര, വാഹിദ് കാരാടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."