HOME
DETAILS

ഡോക്ടര്‍മാരുടെ സമരം: ചികിത്സ ലഭിക്കാതെ രോഗികള്‍

  
backup
April 14 2018 | 08:04 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%95-2

 

 

സ്വന്തം ലേഖകന്‍


കോഴിക്കോട്: ഒ.പി സമയം വര്‍ധിപ്പിച്ചതിനെതിരേ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയ അനിശ്ചിതകാല സമരം രോഗികളെ ദുരിതത്തിലാക്കി.
ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാതെ ആര്‍ദ്രം പദ്ധതിയില്‍പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലിസമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ 350ല്‍ അധികം ഡോക്ടര്‍മാരാണ് സമരത്തിന്റെ ഭാഗമായി സേവനത്തില്‍നിന്ന് വിട്ടുനിന്നത്.
കഴിഞ്ഞദിവസം രാത്രിയോടെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തില്‍ ഒ.പി സേവനം പോലും ലഭ്യമാകാതെ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍നിന്നു മടങ്ങേണ്ടി വന്നു.
അത്യാഹിതവിഭാഗത്തില്‍ നാമമാത്രമായി പ്രവര്‍ത്തിച്ച ഒ.പികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് കിടത്തി ചികിത്സ നല്‍കിയത്.
പലരും ഡോക്ടര്‍മാര്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാണ് ആശുപത്രി വിട്ടത്. കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ അത്യാഹിതവിഭാഗം ഒ.പിയില്‍ മാത്രമാണ് ഡോക്ടര്‍മാരുണ്ടായിരുന്നത്. മെഡിക്കല്‍ ഓഫിസര്‍മാരും ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും ചേര്‍ന്നാണ് അത്യാഹിതവിഭാഗം ഒ.പിയിലെത്തിയ രോഗികള്‍ക്ക് മാത്രമായി ചികിത്സ ലഭ്യമാക്കിയത്. മറ്റു ഒ.പികളൊന്നും പ്രവര്‍ത്തിക്കാതിരുന്നതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തി.
മകള്‍ക്ക് കണ്ണിന് ചികിത്സ തേടിയെത്തിയ നരിക്കുനി കൊട്ടയോട്ട്താഴത്ത് കനിവ് ഹൗസില്‍ ഷംസുദ്ദീന്‍ ആശുപത്രിയില്‍ ഒറ്റയാള്‍ സമരവുമായി രംഗത്തെത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥ ിനിയായ മകളുമായി രാവിലെ 9.30ഓടെയെത്തിയ ഷംസുദ്ദീന്‍ ഒ.പിയില്ലെന്ന് അറിഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. മകളെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരവും നടത്തി. മെഡിക്കല്‍ കോളജുകളെ ഒഴിവാക്കിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ സമരം പ്രതികൂലമായി ബാധിച്ചില്ല.
ഫറോക്കില്‍ ചന്ത താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചു. 13 ഡോക്ടര്‍മാരില്‍ പത്തുപേര്‍ ഡ്യൂട്ടിക്ക് വന്നില്ല. എന്നാല്‍ മൂന്ന് ഡോക്ടര്‍മാരെത്തുകയും ചെയ്തു. അതേസമയം ഒ.പി പ്രവര്‍ത്തനം താളംതെറ്റിയത് രോഗികളെ വലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago