ഇന്ത്യന്‍ കരുത്ത്; ഗുസ്തിയില്‍ ഇന്ത്യ വീണ്ടും
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് ഇന്ത്യന്‍ മുന്നേറ്റം. പത്താം ദിനത്തില്‍ ആറ് സ്വര്‍ണമാണ് ഇന്ത്യ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തത്. പുരുഷന്‍മാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും സ്വര്‍ണം നേടി. ഇന്ന് ബോക്‌സിങ്ങ് റിങ്ങിലും ഇന്ത്യ രണ്ട് സ്വര്‍ണം ഇടിച്ചിട്ടിരുന്നു.
വനിതകളുടെ 62 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സാക്ഷി മാലികും പുരുഷന്‍മാരുടെ 86 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സോംവീറും വെങ്കലം സ്വന്തമാക്കി. ബോക്‌സിങ്ങിനു പുറമെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ സഞ്ജീവ് രജ്പുതും ഇന്ന് ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതിന് പുറമേ 49 കിലോ വിഭാഗം ബോക്‌സിങ്ങില്‍ അമിതും 60 കിലോ വിഭാഗത്തില്‍ കൗശികും വെള്ളിയും സ്വന്തമാക്കിയിരുന്നു.
കാനഡയുടെ ജെസീക മക്‌ഡൊണാള്‍ഡിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും വിനേഷ് സ്വര്‍ണം നേടിയിരുന്നു. 125 കിലോ ഫ്രീസ്‌റ്റൈലില്‍ നൈജീരിയയുടെ സിനിവി ബോള്‍ട്ടിക്കിനെ മലര്‍ത്തിയടിച്ചാണ് സുമിത് മാലിക്കിന്റെ സ്വര്‍ണ നേട്ടം. ഇതോടെ 23 സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 52ലെത്തി.
അതേസമയം വനിത ഹോക്കി വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റു (60). വനിതകളുടെ 4ത400 മീറ്റര്‍ റിലേ ഫൈനലിലും ഇന്ത്യ നിരാശപ്പെടുത്തി, ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ഇന്ത്യക്ക് സാധിച്ചുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."