കാവേരി: വൈക്കോയുടെ അനന്തിരവന് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
ചെന്നൈ: കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് വൈക്കോയുടെ അനന്തിരവന് ആര് ശരവണ സുരേഷ് സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു.
തീവ ഗുരുതരമായി പൊള്ളലേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈറോഡില്‍ പ്രതിഷേധ പ്രകടനത്തിനിടയിലായിരുന്നു സംഭവം.
സ്വന്തം ജീവനെ ബലികഴിച്ച് പ്രതിഷേധിക്കരുതെന്ന് വൈക്കോ അനുയായികളോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
25 വയസ് പ്രായമുള്ള യുവാവ് പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്വയം തീകൊളുത്തി മരിച്ചിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തീ കൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."