കണക്ക് തെറ്റിച്ച വിദ്യാര്‍ഥിയുടെ കഴുത്തില്‍ അധ്യാപകന് ചൂരല്‍ കുത്തിയിറക്കി
അഹമ്മദ് നഗര്‍: മഹാരാഷ്ട്രയില്‍ ക്ലാസില്‍ കണക്ക് തെറ്റിച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കഴുത്തില്‍ അധ്യാപകന് ചൂരല്‍ കുത്തിയിറക്കി. രോഹന് ഡി. ജാന്ജിരെ എന്ന വിദ്യാര്‍ഥിക്കുനേരെയാണ് അധ്യാപകന്റെ ക്രൂരത.
മഹാരാഷ്ട്രയിലെ പിംപല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഇന്നലെ വിദ്യാര്‍ഥിക്കുനേരെ അധ്യാപകന്റെ ക്രൂരനടപടിയുണ്ടായത്. കുട്ടിയുടെ ശ്വാസനാളത്തിനും അന്നനാളത്തിനും ഗുരുതര പരുക്കുണ്ട്. സംസാരശേഷിയേയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിനു ശേഷം രോഹന് പിടഞ്ഞുകരയുന്നതുകണ്ടതോടെ മറ്റു കുട്ടികളും അലറി കരഞ്ഞ് പുറത്തേക്കോടുകയായിരുന്നു.
ഇതു കണ്ടതോടെ മറ്റു അധ്യാപകരും ഓടിയെത്തിയപ്പോളാണ് കുട്ടിയുടെ കഴുത്തില്‍ നിന്ന് രക്തം വരുന്നതുകണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ പൂനെയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തില്‍ പൊലിസ് കേസെടുത്തെങ്കിലും അധ്യാപകനെ കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."