HOME
DETAILS

മാനസിക വിഭ്രാന്തിയുള്ള മകന്‍ മാതാവിനെ വെട്ടിക്കൊന്നു

  
backup
April 14 2018 | 21:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae

കൊട്ടാരക്കര(കൊല്ലം): വരാപ്പുഴയില്‍ പൊലിസ് പീഡനത്തെ തുടര്‍ന്ന് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുന്‍പേ, കൊട്ടാരക്കരയില്‍ പൊലിസിന്റെ അലംഭാവത്തെ തുടര്‍ന്ന് മകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. പെരുംകുളം ചെറുകോട്ട് മഠത്തില്‍ വിരമിച്ച അധ്യാപകനും ജ്യോതിഷ പണ്ഡിതനുമായ എസ്.എന്‍.പോറ്റിയുടെ ഭാര്യ ശാന്താദേവിയാ(65)ണ് കൊല്ലപ്പെട്ടത്. മാനസിക വിഭ്രാന്തിയുള്ള മകനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന അഭ്യര്‍ഥന പൊലിസ് തള്ളിയതാണ് സംഭവത്തിന് വഴിവച്ചത്. പിതാവ് നോക്കിനില്‍ക്കെയാണ് ഇന്നലെ രാവിലെ ഏഴോടെ മകന്‍ വീട്ടിനുള്ളില്‍ മാതാവിനെ കഴുത്തറുത്ത് കൊന്നത്. സംഭവത്തില്‍ മകന്‍ അശോക(47) നെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാനസിക നിലതെറ്റിയതിനാല്‍ ആക്രമണകാരിയായ മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ പിതാവ് പോറ്റി രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര പൊലിസിന്റെ സഹായം തേടിയിരുന്നു. ഇതിനായി പരാതിയും നല്‍കി.
എന്നാല്‍ പൊലിസ് നടപടിയെടുക്കാന്‍ തയാറായില്ല. ഇന്നലെ രാവിലെ മകന്‍ കൂടുതല്‍ ആക്രമണകാരിയാണെന്ന് കണ്ട പോറ്റി വീണ്ടും പൊലിസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് രണ്ട് പൊലിസുകാരെയും കൂട്ടി വീട്ടില്‍ എത്തിയപ്പോള്‍ മകന്‍ വിടീനകത്ത് ബഹളംവച്ച് നില്‍ക്കുകയായിരുന്നു. കതക് തുറക്കാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും അതിന് മകന്‍ തയാറായില്ല. ഇതോടെ തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിച്ച് പൊലിസ് മടങ്ങുകയായിരുന്നു. അക്രമണകാരിയായ യുവാവിനെ സമീപവാസികളെ കൂട്ടിയോ, കൂടുതല്‍ പൊലിസ് സംഘത്തെ എത്തിച്ചോ കീഴ്‌പ്പെടുത്താനുള്ള ശ്രമംപോലും നടത്തിയില്ല.
പൊലിസ് പോയതിന് ശേഷമാണ് മകന്‍ അകത്തുണ്ടായിരുന്ന മാതാവിന്റെ കഴുത്തറുത്തത്. തുറന്നിട്ട ജനല്‍ വഴി നോക്കി നില്‍ക്കാന്‍ മാത്രമേ പിതാവ് പോറ്റിക്ക് കഴിഞ്ഞുള്ളൂ. പൊലിസിന്റെ ഭാഗത്ത് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് അരും കൊലക്ക് കാരണമായതെന്ന് നാട്ടുകാരും ആരോപിച്ചു.
മാതാവ് വെട്ടുകൊണ്ട് മരിച്ചെന്ന് ബോധ്യമായതിനെ തുടര്‍ന്ന് സ്വയം കുത്തി മരിക്കാനും ശ്രമിച്ചതിനെ തുടര്‍ന്ന് അശോകന് പരുക്കേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ബൈക്കപകടത്തെ തുടര്‍ന്നാണ് അശോകന് തലയ്ക്ക് ക്ഷതമേറ്റ് മനോനില തെറ്റിയത്. അന്നു മുതല്‍ മാനസിക വിഭ്രാന്തിക്കു ചികിത്സയിലായിരുന്നു. ശാന്താദേവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago