HOME
DETAILS

സമരം മൂന്നാം ദിവസത്തിലേക്ക്; ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍

  
backup
April 14 2018 | 21:04 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95

=തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ ഒ.പി ബഹിഷ്‌ക്കരിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡോക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ്.
സമരം തുടരുന്നതിനാല്‍ ഇന്നലെ മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്ക് കുറവായിരുന്നു. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചു. ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ ഒപ്പിടാതെ പുറത്ത് രോഗികളെ പരിശോധിച്ചു.
അതേസമയം, സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സമരം ശക്തമാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 4,300 ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ അവകാശപ്പെട്ടു. സമരം ആര്‍ദ്രം പദ്ധതിക്കോ വൈകുന്നേരം ഒ.പി തുടങ്ങുന്നതിനോ എതിരല്ലെന്നും മറിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ റൗഊഫ് അറിയിച്ചു. സംഘടന ചര്‍ച്ചക്ക് തയാറാണെങ്കിലും സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കിടത്തി ചികിത്സ ഘട്ടം ഘട്ടമായി നിര്‍ത്തിവെക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി. പ്രതികാര നടപടിയായി ഏതെങ്കിലും ഡോക്ടര്‍ക്ക് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയാല്‍ സ്വീകരിക്കേണ്ട നടപടിക്കളെകുറിച്ച് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കും. രേഖകളില്‍ ഇല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച് ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സമരത്തിലേക്ക് നയിച്ച കാരണങ്ങളില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സമരം തീര്‍പ്പാക്കാന്‍ തയാറാവണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.


പിടിവാശി ഉപേക്ഷിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാര്‍: മന്ത്രി ശൈലജ

തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ കെ.ജി.എം.ഒ.എ സമരത്തെ ന്യായീകരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം പദ്ധതിക്കും വൈകിട്ട് വരെയുള്ള ഒ.പിക്കും എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതിനു വേണ്ടിയാണ് സമരമെന്നുമാണ് വാദം. ഇത് അടിസ്ഥാനരഹിതമാണ്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ട് ഒരു വര്‍ഷമായി. ഇപ്പോള്‍ സമരവുമായി രംഗത്തുവരുന്നത് പുതിയ നേതൃത്വത്തിന്റെ അപക്വമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന കാര്യവും ശരിയല്ല. നോട്ടിസ് പോലും നല്‍കാതെയാണ് മിന്നല്‍ സമരം നടത്തുന്നത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് സംഘടന പിന്‍മാറണം. ന്യായമായ ആവശ്യങ്ങള്‍ക്ക് എതിരല്ലെന്നും പിടിവാശി ഉപേക്ഷിച്ചാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago