ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കണം: സി.പി.എം
തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ് വേണ്ടത്. അതിനുപകരം പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച് സമരം ചെയ്യുന്നത് നീതീകരിക്കാനാകില്ല. കേവലം സാമ്പത്തിക ലാഭം മാത്രം നോക്കുന്ന സമീപനം ശരിയല്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."