പൊലിസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്: തെറ്റു ചെയ്താല്‍ കുറ്റവാളികളുടെ ഗണത്തില്‍പ്പെടുത്തും
കണ്ണൂര്‍: തെറ്റു ചെയ്താല്‍ കുറ്റവാളികളുടെ ഗണത്തില്‍പ്പെടുത്തി നടപടി എടുക്കുമെന്ന് പൊലിസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന് പരിധിയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചില പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കേണ്ട അവസ്ഥവരെ ഉണ്ടാകുന്നുണ്ട്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടാണിത്.
പൗരാവകാശങ്ങള്‍ക്ക് ഒരുതരത്തിലും ഹാനിയുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനുമേല്‍ കുതിരകയറാന്‍ ആരെയും അനുവദിക്കില്ല.
നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ആരും ശങ്കിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനപരിശോധനയ്ക്കിടെ മോശമായി പെരുമാറുന്ന പൊലിസുകാരുണ്ട്. ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ബോഡി കാമറകള്‍ ഏര്‍പ്പെടുത്തുന്നതുവഴി മര്യാദശീലമില്ലാത്ത ഇത്തരം പൊലിസുകാരെ മര്യാദപഠിപ്പിക്കാനും കഴിയുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."