ഹജ്ജ് വളണ്ടിയര്‍ നിയമനം: ചെയര്‍മാനും മന്ത്രിക്കുമെതിരേ അംഗങ്ങള്‍
മലപ്പുറം: ഹജ്ജ് വളണ്ടിയര്‍ തിരഞ്ഞെടുപ്പില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും വകുപ്പ് മന്ത്രിയും സ്വീകരിച്ച ഏകധിപത്യ നിലപാടിനെതിരേ അംഗങ്ങള്‍. ഹജ്ജ് സമയത്ത് മക്കയിലും മദീനയിലും സേവനം ചെയ്യേണ്ട വളണ്ടിയര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ഇരുവരും നടത്തിയ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.കെ അബ്ദുറഹ്മാന്‍, അഹമ്മദ് മൂപ്പന്‍, ഡോ. ഇ.കെ അഹമ്മദ്കുട്ടി എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹജ്ജ് ആക്ട് 2002 സെക്ഷന്‍ 9, 27 പ്രകാരം ഹജ്ജ് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കേണ്ടതും തീര്‍ഥാടകര്‍ക്കുള്ള സൗകര്യമൊരുക്കേണ്ടതും സംസ്ഥാന-കേന്ദ്ര ഹജ്ജ് കമ്മിറ്റികളുടെ ചുമതലയാണ്.
എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പറത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹജ്ജ് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് ഏകപക്ഷീയമായി ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചത്.
ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് ഇത്തരത്തില്‍ ബോര്‍ഡ് രൂപീകരിച്ചതെന്നും ഹൈക്കോടതി വിലക്ക് മറികടന്നാണ് വളണ്ടിയര്‍മാരുടെ അന്തിമ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതെന്നും ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."