പൊലിസില്‍ മുഖംമിനുക്കല്‍; 46 ഡിവൈ.എസ്.പിമാരെ ര്‍ധരാത്രി സ്ഥലംമാറ്റി
തിരുവനന്തപുരം: പൊലിസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ വന്‍ അഴിച്ചുപണി. 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇതില്‍ 19 സി.ഐമാരെ പ്രമോഷന്‍ നല്‍കിയാണ് ഡിവൈ.എസ്.പിമാരാക്കി നിയമിച്ചത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും വിജിലന്‍സ് കേസുള്ളവരും അച്ചടക്ക നടപടി നേരിടുന്നവരുമായ 10 സി.ഐമാര്‍ക്കു പ്രമോഷന്‍ നല്‍കി സ്ഥലം മാറ്റുന്നത് തല്‍ക്കാലികമായി തടഞ്ഞു. ഇതില്‍ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ക്രിസ്പിന്‍ സാമും ഉള്‍പ്പെടും. ഇന്നലെയും ഇന്നും അവധിയായതിനാല്‍ ഉന്നത ഇടപെടല്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ ഉത്തരവിറക്കിയത്. ലിസ്റ്റില്‍ പേരുള്ളവര്‍ ഇന്നലെ രാവിലെയാണ് സ്ഥാനചലനമുണ്ടായ കാര്യം അറിയുന്നത്.
വിജിലന്‍സ്, ഭരണനിര്‍ഹണം, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ യൂനിറ്റുകളില്‍ നിന്നാണ് കൂടുതല്‍ പേരെയും മാറ്റിയത്. സ്‌പെഷല്‍ ബ്രാഞ്ചിലും കാര്യമായ അഴിച്ചുപണി നടന്നിട്ടുണ്ട്. ക്രമസമാധാന ചുമതല വഹിച്ചിരുന്നവരെ ക്രൈംബ്രാഞ്ചിലേക്കും വിജിലന്‍സിലേക്കും ഭരണനിര്‍ഹണത്തിലേക്കും മാറ്റി. പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ ക്രമസമാധാന രംഗത്തേക്കു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണ് പെട്ടെന്നുള്ള ഉത്തരവ്.
വിജിലന്‍സില്‍നിന്ന് ആരെയും മാറ്റില്ലെന്ന മുന്‍ നിലപാട് തിരുത്തുന്ന തീരുമാനവും ഉണ്ടായി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ യൂനിറ്റ് ഒന്നില്‍നിന്ന് എ. പ്രദീപ്കുമാറിനെയും ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷല്‍ യൂനിറ്റില്‍നിന്ന് ബി. വിനോദിനെയും മാറ്റി. പ്രധാനപ്പെട്ട കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇരുവരും. പ്രദീപ്കുമാറിനെ കൊല്ലം എ.സി.പിയായും വിനോദിനെ കരുനാഗപ്പള്ളി എ.സി.പിയായും നിയമിച്ചു. അടുത്ത ആഴ്ച എസ്.ഐ, സി.ഐ എന്നിവരെയും കൂട്ടത്തോടെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് പ്രതികളായവരെ ക്രമസമാധാനത്തില്‍നിന്ന് ഒഴിവാക്കി മറ്റു അപ്രധാന വകുപ്പുകളിലേയ്ക്കു മാറ്റാനും തീരുമാനമായി.
വിവിധ ആരോപണമുള്ള സി. രാജപ്പന്‍, എം.ആര്‍ മധു ബാബു, ദേവദാസന്‍, എം.ജി സാബു, ടി.ബി വിജയന്‍, ക്രിസ്പിന്‍ സാം, പ്രകാശന്‍ പി. പടന്നയില്‍, ടി.പി ശ്രീജിത്ത്, അബ്ദുല്‍ റഹ്മാന്‍, ഷാജി എന്നിവരുടെ പ്രമോഷനാണ് തടഞ്ഞത്.
അതിനിടെ ഒരു കേസില്‍ പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ റേഞ്ച് ഐ.ജിയില്‍നിന്ന് എസ്.എച്ച്.ഒമാര്‍ രേഖാമൂലം അനുമതി വാങ്ങണമെന്ന് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കുലര്‍ ഇറക്കി. അന്വേഷണം അവസാനിപ്പിക്കുന്നതും റേഞ്ച് ഐ.ജിയുടെ അനുമതിയോടെ ആയിരിക്കണം.
അന്വേഷണം നടത്തേണ്ടത് ലോക്കല്‍ പോലിസില്‍ എസ്.എച്ച്.ഒമാരും ക്രൈംബ്രാഞ്ചില്‍ ഡിവൈ.എസ്.പിമാരും ആയിരിക്കണം. എല്ലാ കേസുകളിലും പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
സ്ഥലംമാറ്റിയ ഡിവൈ.എസ്.പിമാര്‍
(ബ്രായ്ക്കറ്റില്‍ നിലവിലുള്ള സ്ഥലം) പി. പ്രേംരാജ് (വടകര)- നാദാപുരം കണ്‍ട്രോള്‍ റൂം, ജോര്‍ജ് കോഷി (കൊല്ലം)- കൊല്ലം റൂറലില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ്, ശിവപ്രസാദ് (കരുനാഗപ്പള്ളി)- ആലപ്പുഴ ഡി.സി.ആര്‍.ബി, പാര്‍ഥസാരഥി (ആലപ്പുഴ ഡി.സി.ആര്‍.ബി)- കോട്ടയം ഡി.സി.ആര്‍.ബി, ഷിജിമോന്‍ ജോസഫ് (കോട്ടയം ഡി.സി.ആര്‍.ബി)- കോട്ടയം, സക്കറിയ മാത്യു (കോട്ടയം)- കോട്ടയം എസ്.ബി.സി.ഐ.ഡി, പി. വാഹിദ് (തൃശൂര്‍)- തൃശൂര്‍ എസ്.ബി.സി.ഐ.ഡി, ടി.കെ സുബ്രഹ്മണ്യന്‍ (അഗളി)- സ്‌പെഷല്‍ ബ്രാഞ്ച് തൃശൂര്‍, എം.ജെ സോജന്‍ (സ്‌പെഷല്‍ ബ്രാഞ്ച് തൃശൂര്‍)- നാര്‍ക്കോട്ടിക് സെല്‍, എറണാകുളം റൂറല്‍, പി.ടി ബാലന്‍- കോപ, പ്രദീപ്കുമാര്‍- തുശൂര്‍ ഡി.ഡി ആര്‍.ബി, എസ്. അമ്മിണിക്കുട്ടന്‍ (ഡി.സി.ആര്‍.ബി, തൃശൂര്‍ റൂറല്‍)- സി.ബി.സി.ഐ.ഡി കോട്ടയം, സുരേഷ്‌കുമാര്‍ (കോട്ടയം വിജിലന്‍സ്, ഇ.ആര്‍)- വിജിലന്‍സ് കോട്ടയം, അശോക്കുമാര്‍ (വിജിലന്‍സ് കോട്ടയം)- സി.ബി സി.ഐ.ഡി കോട്ടയം, കൃഷ്ണദാസ് (എസ്.ബി.സി.ഐ.ഡി മലപ്പുറം)- ആലത്തൂര്‍, ഷംസുദ്ദീന്‍ (ആലത്തൂര്‍)- എസ്.ബി.സി.ഐ.ഡി മലപ്പുറം, എന്‍. നന്ദനന്‍പിള്ള (അഡ്മിന്‍, കാസര്‍കോട്)- നാര്‍ക്കോട്ടിക് സെല്‍ കാസര്‍കോട്, പി. ജോതികുമാര്‍ (നാര്‍ക്കോട്ടിക് സെല്‍ കാസര്‍കോട്)- സ്‌പെഷല്‍ ബ്രാഞ്ച്, കാസര്‍കോട്, അസൈനാര്‍ (സ്‌പെഷല്‍ ബ്രാഞ്ച്, കാസര്‍കോട്)- അഡ്മിന്‍ കാസര്‍കോട്, വി.എ ഉല്ലാസ് (കോഴിക്കോട് വിജിലന്‍സ്)- സി.ബി.സി.ഐ.ഡി തൃശൂര്‍, എല്‍. സുരേന്ദ്രന്‍ (വിജിലന്‍സ്, വയനാട്)- വിജിലന്‍സ് കോഴിക്കോട്, എസ്. റഫീഖ് (അഡ്മിന്‍ പത്തനംതിട്ട)- പത്തനംതിട്ട, വിദ്യാനന്ദന്‍ (പത്തനംതിട്ട)- നാര്‍ക്കോട്ടിക് സെല്‍ പത്തനംതിട്ട, രാജു (നാദാപുരം സബ് ഡിവിഷന്‍)- തൃശൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."