റൂഫിങ്ങിനമരായി കടമുറികളുടെ ചുമരുകള്‍ തകര്‍ത്തതായി പരാതി
കുന്നംകുളം: സ്റ്റേഡിയം നിര്‍മാണത്തിന്റെ റൂഫിങ്ങിനായി കടമുറികളുടെ ചുമരുകള്‍ തകര്‍ത്തതായി പരാതി. ജവഹര്‍സ്‌ക്വയറിന്റെ മേല്‍ക്കൂരയുടെ നിര്‍മാണത്തിന്റെ കാലുകള്‍ ഉറപ്പിക്കുന്നത് ചുമരുകളിലാണെന്നും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചാല്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
എം.എല്‍.എ ഫണ്ടില്‍ നിന്നും 2 കോടിയോളം രൂപ ചിലവിട്ടാണ് ബാസ്‌ക്കറ്റ് ബോള്‍ സ്റ്റേഡിയം ആധുനിക വല്‍ക്കരിക്കുന്നത്.
ഇരുമ്പു മേല്‍ക്കൂരയുടെ കാലുകള്‍ നിലത്തുറപ്പിക്കുന്നതിനു പകരം സ്റ്റേഡിയത്തിന്റെ ചുറ്റിനുമുള്ള നഗരസഭ വാടക കെട്ടിടത്തിന്റെ ഭിത്തിയിലാണ് സ്‌ക്രൂ ചെയ്തിരിക്കുന്നത്. ഇതോടെ കെട്ടിടത്തിനകത്തേക്ക് മഴവെള്ളവും ഒലിച്ചെത്തി വ്യാപാരികളെ ഏറെ ദുരിതപെടുത്തുന്നതായി പറയുന്നു. ചുമര്‍ തുളച്ചുള്ള കാല്‍നാട്ടല്‍ സംബന്ധിച്ച് നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും ഇവര്‍ ഇത് ഗൗരവമായി കാണുന്നില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ഇത്രയും ഭാരമേറിയ മേല്‍ക്കൂരയുടെ കാലുകള്‍ ഉറപ്പിച്ചാല്‍ കെട്ടിടം തന്നെ തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അധികൃതര്‍ വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്നും കെട്ടിടത്തിലെ വ്യാപാരികള്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."