HOME
DETAILS

ഗസ്സയില്‍നിന്നു പുറത്തേക്കു തുറന്നുവച്ച കണ്ണുകള്‍

  
backup
April 15 2018 | 01:04 AM

gazza-outside-eyes-spm-sunday-prabhatham

രണ്ടായിരത്തി പതിനൊന്നാമാണ്ടിന്റെ അവസാനകാലം. തുനീസ്യയില്‍ സ്വാതന്ത്ര്യത്തിന്റെ പരിമളത്തിനായി ജനം തെരുവിലറിങ്ങിയപ്പോള്‍ അതിന്റെ അലയൊലികള്‍ ഈജിപതിലേക്കും വീശിയടിച്ചു. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ആ ജനതയും സ്വതന്ത്ര്യവായു സ്വപ്‌നം കണ്ടു. സര്‍ക്കാരിനെതിരേ പ്രതിഷധവുമായി ജനം തെരുവിലിറങ്ങി. രാപകല്‍ ഭേദമന്യേ നിരായുധരായ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ലോകം മാധ്യമങ്ങളിലൂടെ അറിയാന്‍ തുടങ്ങി. കെയ്‌റോയ്ക്കു പുറമെ ഈജിപ്തിന്റെ ഓരോ നഗരങ്ങളിലും തഹ്‌രീര്‍ ചത്വരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. ലോകം ഈ ജനമുന്നേറ്റത്തെ 21-ാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി വിലയിരുത്തി. എന്നാല്‍ ഈജിപ്തിലെ ജനങ്ങള്‍ തങ്ങള്‍ക്കു ചുറ്റുംകൂടിയ മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു, ''നിങ്ങളുടെ കാമറകള്‍ ഓഫ് ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ പട്ടാളം ഞങ്ങളെ കൊലപ്പെടുത്തിക്കളയും.''
ഫലസ്തീനില്‍ നടക്കുന്ന ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ ലോകം അറിയുന്നതു മാധ്യമപ്രവര്‍ത്തകരിലൂടെയാണ്. ഇതില്‍ തന്നെ വെടിവയ്ക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ ചിത്രം പകര്‍ത്താതെ കല്ലെറിയുന്ന ഫലസ്തീനിയുടെ ചിത്രമെടുത്ത് അവര്‍ക്ക് അക്രമമുഖം പതിച്ചുനല്‍കാന്‍ വെമ്പുന്നവരാണ് ഭൂരിഭാഗം മാധ്യമങ്ങളും. ഗസ്സ ഉപരോധങ്ങളാല്‍ കടുത്ത ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് പിന്നിട്ടു. തീരപ്രദേശമായ ഇവിടെനിന്നു പുറത്തേക്കു കടക്കാനുള്ള വഴി ഇസ്‌റാഈലും ഈജിപ്തും കൊട്ടിയടച്ചതിനാല്‍ വര്‍ഷങ്ങളായി ലോകത്തുനിന്ന് ഒറ്റപ്പെട്ട ജനങ്ങളാണ് ഗസ്സക്കാര്‍.
ഒരിടവേളയ്ക്കു ശേഷം ഗസ്സ വീണ്ടും ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ്. മെയ് 15നുള്ള നക്ബ ദിനത്തോടനുബന്ധിച്ച് ആറാഴ്ച നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തിനാണ് ഗസ്സയില്‍ ഹമാസ് അടക്കമുള്ള സംഘടനകള്‍ പദ്ധതിയിട്ടിരിക്കുന്നത്. 1948 മുതല്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചുതരണമെന്നും സ്വന്തം വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവരെ സ്വഗൃഹങ്ങളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇസ്‌റാഈല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ പ്രക്ഷോഭത്തെ ശക്തമായ അതിക്രമത്തിലൂടെയാണ് ഇസ്‌റാഈല്‍ നേരിട്ടത്. രണ്ടു വെള്ളിയാഴ്ചകളിലായി നടന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 1,600 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയിലാണു കഴിഞ്ഞയാഴ്ച മാധ്യമ പ്രവര്‍ത്തകനായ മുപ്പതുകാരന്‍ യാസര്‍ മുര്‍ത്തജയ്ക്ക് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേല്‍ക്കുന്നത്. പ്രാദേശിക ടെലിവിഷന്‍ പ്രൊഡക്ഷന്‍ കമ്പനിയായ അല്‍ഐന്റെ ഫോട്ടോഗ്രാഫറായിരുന്ന മുര്‍ത്തജ ആഴുപത്രിയില്‍ വച്ചു മരിക്കുകയും ചെയ്തു. അല്‍ ജസീറ, ബി.ബിസി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ക്കായി വിവിധ പ്രൊജക്ടുകള്‍ നിര്‍വഹിച്ച മുര്‍ത്തജ ഒപ്പിയെടുത്ത ചിത്രങ്ങളും വിഡിയോകളും ഗസ്സയുടെയും അഭയാര്‍ഥികളുടെയും ദുരിതങ്ങളായിരുന്നു. പ്രസ് എന്ന് അടയാളപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ ജാക്കറ്റ് ധരിച്ചെങ്കിലും സൈന്യം ഇദ്ദേഹത്തിനെതിരേ നിറയൊഴിക്കുകയായിരുന്നു. മുര്‍ത്തജയെ കൂടാതെ മറ്റു നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നു. കല്‍ചീളുകള്‍ മാത്രം ആയുധമുള്ള ഫലസ്തീന്‍ പോരാളികളെക്കാള്‍ അവര്‍ ഭയപ്പെട്ടിരുന്നത് കാമറ കൈകളിലുള്ളവരെയായിരുന്നു, ഇസ്‌റാഈല്‍ ക്രൂരതകള്‍ പുറംലോകത്തെത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകരെയായിരുന്നു.

 

പറക്കാന്‍ കൊതിച്ച മുര്‍ത്തജ

തന്റെ ഡ്രോണ്‍ കാമറയില്‍ പകര്‍ത്തിയ ഗസ്സയുടെ ആകാശചിത്രമാണ് മുര്‍ത്തജ ഫേസ്ബുക്കില്‍ പങ്കുവച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. മാര്‍ച്ച് 24നുള്ള ആ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ ചിത്രത്തോടൊപ്പം ഇങ്ങനെ കുറിച്ചിരുന്നു: ''ഭൂമിയില്‍നിന്ന് ഗസ്സയുടെ ചിത്രം പകര്‍ത്തുന്നതിന് പകരമായി എനിക്ക് ആകാശത്തുനിന്ന് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ഒരു ദിവസം സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു! എന്റെ പേര് യാസര്‍. 30കാരനായ ഞാന്‍ ഗസ്സ നഗരത്തില്‍ ജീവിക്കുന്നു. ഈ നാടുവിട്ടു പുറത്തേക്ക് ഞാന്‍ ഇതുവരെ പോയിട്ടില്ല.''
എന്നും ദുരിതവും ദുഃഖവും രക്തവും കണ്ണുനീരും തളംകെട്ടിക്കിടന്ന ഗസ്സയില്‍നിന്നു പുറംലോകത്തേക്കു യാത്ര ചെയ്യാന്‍ മുര്‍ത്തജയുടെ മനസ്സ് കൊതിച്ചിരുന്നു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വിമാനങ്ങള്‍ മാത്രം കണ്ടുപരിചയിച്ച ആ യുവാവ് ദുരിതങ്ങള്‍ക്കപ്പറുത്തു സന്തോഷങ്ങളുള്ള മുനുഷ്യരെ കാണാനാണ് ആഗ്രഹിച്ചത്. അതിനായി ഈജിപ്തുവഴി പുറംലോകത്തേക്കു തിരിച്ചിരുന്നു ഒരിക്കല്‍. റഫ അതിര്‍ത്തിയിലൂടെയാണു യാത്ര. മണിക്കൂറുകള്‍ ഈജിപ്ത്യന്‍ അതിര്‍ത്തിയില്‍ കാത്തിരുന്നെങ്കിലും അധികൃതര്‍ അതുവഴി കടന്നുപോകാന്‍ അനുവദിച്ചില്ല. നിരാശയോടെ മുര്‍ത്തജ വീണ്ടും ദുരിതക്കാഴ്ചകള്‍ നിറഞ്ഞ തന്റെ ദേശത്തേക്കു തന്നെ തിരിച്ചു.
ഈ യാത്ര സംബന്ധിച്ച് ഫെബ്രുവരിയില്‍ മുര്‍ത്തജ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇങ്ങനെയായിരുന്നുവത്: ''ആദ്യമായാണ് ഇന്നലെ വിജയകരമായ ഒരു യാത്രയ്ക്കു പുറപ്പെടുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. ഈജിപ്ത് അധികൃതരുടെ അനുമതിക്കായി അതിര്‍ത്തിയില്‍ കാത്തിരുന്നു. ഗസ്സയില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ ദുഃഖം കണ്ടു മതിയായിരിക്കുന്നു. എനിക്കൊന്നു വിമാനത്തില്‍ കയറണം, അല്ലെങ്കില്‍ വിമാനം ഒന്നു കാണുകയെങ്കിലും വേണം. എന്നാല്‍ ഈജിപ്ത്യന്‍ അധികൃതര്‍ യാത്രക്കായി കാത്തിരുന്നവരെ മൂന്ന് ബസുകളിലായി സുരക്ഷാപ്രശ്‌നം പറഞ്ഞു മടക്കിയയച്ചിരിക്കുന്നു.''
ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിശീലനത്തിന്റെ ഭാഗമായി യാത്ര ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ആ യാത്രകളെല്ലം മുര്‍ത്തജയുടെ ആഗ്രഹങ്ങള്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ഗസ്സയില്‍ ഡ്രോണ്‍ കാമറ ഉപയോഗിക്കുന്ന ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ മുര്‍ത്തജ വെടിയേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് പകര്‍ത്തിയ വിഡിയോയില്‍ അതിര്‍ത്തികള്‍ അപ്രത്യക്ഷമാക്കി ഗസ്സയ്ക്കു മുകളിലൂടെ ഉയരുന്ന പുകപടലങ്ങളുടെ ദൃശ്യങ്ങളായിരുന്നു. അതിര്‍ത്തികളില്ലാത്ത, പരിധികളില്ലാത്ത ഗസ്സ മുര്‍ത്തജയുടെ അവസാനദൃശ്യങ്ങളിലും പതിഞ്ഞുകിടന്നു.

ഗസ്സക്കായുള്ള ജീവിതം

ഫലസ്തീന്‍ പതാകയ്‌ക്കൊപ്പം പ്രസ് എന്നെഴുതിയ ജാക്കറ്റും ധരിപ്പിച്ചാണ് യാസര്‍ മുര്‍ത്തജയ്ക്കു ജനങ്ങള്‍ അന്ത്യയാത്രയൊരുക്കിയത്. ലോകത്തിനു മുന്നില്‍ അഭയാര്‍ഥികളുടെയും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലായിരുന്നു മുര്‍ത്തജയുടെ പ്രധാന ശ്രദ്ധ. വെള്ളിയാഴ്ച രാവിലെ മാതാവ് യുസ്‌റയുണ്ടാക്കിയ പ്രാതല്‍ വേഗത്തില്‍ കഴിച്ച് പ്രതിഷേധം നടക്കുന്ന പ്രദേശത്തു പോകാനുള്ള ധൃതിയായിരുന്നു മുര്‍ത്തജയ്ക്ക്. വിവാഹിതനും രണ്ടു വയസുകാരന്റെ പിതാവുമായ മുര്‍ത്തജക്ക് ആക്രമണത്തില്‍ പരുക്കേറ്റെങ്കിലും തിരിച്ചുവരുമെന്നായിരുന്നു മാതാവിന്റെ പ്രതീക്ഷ. അവന്റെ അപ്രതീക്ഷിത മരണം ഒട്ടും ചിന്തിച്ചിരുന്നില്ല. പക്ഷെ പടച്ചവന്‍ അവനെ രക്തസാക്ഷിയായി തിരഞ്ഞെടുത്തുവെന്ന് മാതാവ് യുസ്‌റ പറഞ്ഞു.
മുര്‍ത്തജയുടെ കൂടെ എപ്പോഴും കാമറയുണ്ടാവും. ഈജിപ്തിന്റെയും ഇസ്‌റാഈലിന്റെയും ഉപരോധത്താല്‍ ഗസ്സയില്‍ നിറഞ്ഞുനില്‍ക്കുന്ന ദുരിതങ്ങള്‍ ഒപ്പിയെടുക്കാനായിരിക്കും അവന്റെ ഓരോ നീക്കങ്ങളും. അല്‍ജസീറ തയാറാക്കിയ അഭയാര്‍ഥികളുടെ പ്രയാസങ്ങള്‍ പറയുന്ന 'ഗസ്സ സര്‍വൈവിങ് ഷുജായിയ' എന്ന ഡോക്യുമെന്ററിയിലൂടെ തന്നെ മുര്‍ത്തജയെ ലോകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ കാമറ നിര്‍വഹിച്ചത് മുര്‍ത്തജയായിരുന്നു. ശുജാഇയ്യ എന്ന പ്രദേശത്ത് 2014ല്‍ ഇസ്‌റാഈല്‍ നടത്തിയ നരമേധത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ഈ ഡോക്യുമെന്ററി. കുടുംബത്തില്‍നിന്ന് ആറുപേര്‍ മരണപ്പെട്ട് ഒറ്റപ്പെട്ടുപോയ ബീസാന്‍ ദാഹിര്‍ എന്ന പെണ്‍കുട്ടിയും മുര്‍ത്തജയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലം നഷ്ടപ്പെട്ട ആ കുഞ്ഞിന്റെ കളിക്കൂട്ടുകാരനായാണ് മുര്‍ത്തജ അവസാന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ജനതയോടുള്ള കടപ്പാടു തീര്‍ക്കലു കൂടിയായിരുന്നു ആ യുവാവിനത്. 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്ററി ഹൃദയവേദനയോടെയല്ലാതെ കണ്ടുതീര്‍ക്കാനാവില്ല.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് അന്താരാഷ്ട്ര ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ പ്രസിന്റെ ജാക്കറ്റ് ധരിച്ചിട്ടും മനപ്പൂര്‍വമുള്ള ആക്രമണമാണ് മുര്‍ത്തജക്കെതിരേയുണ്ടായത്. അതിര്‍ത്തിയില്‍നിന്നു മുന്നൂറ് മീറ്റര്‍ അകലെനിന്നു ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണു വയറ്റില്‍ വെടിയേറ്റ് അദ്ദേഹം വീഴുന്നത്. അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഉപയോഗിച്ചതിനാലാണു മാധ്യമപ്രവര്‍ത്തകനെ വെടിവയ്ച്ചതെന്നായിരുന്നു ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലൃബര്‍മാന്റെ ആദ്യ വിശദീകരണം. എന്നാല്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍ കാമറ ചിത്രീകരണം നടത്തിയതു സംബന്ധിച്ച് സൈന്യം പോലും അറിഞ്ഞില്ലെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ നിരപരാധികളായ ഒരു ജനതയ്‌ക്കെതിരേ നടത്തുന്ന ക്രൂരതകള്‍ ലോകം അറിയിക്കുന്നവരെ ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു സൈന്യത്തിന്റെ ഉദ്ദേശ്യമെന്നു പ്രതിരോധമന്ത്രിയുടെ അവാസ്തവ വിശദീകരണം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago