പേരാമ്പ്രയില്‍ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം മരക്കാടി തോട്ടിലേക്ക്
പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം മരക്കാടി തോട്ടിലേക്ക് ഒഴുകുന്നു. തോട്ടില്‍ പ്ലാസ്റ്റിക് പാഴ്വസ്തുക്കളും കക്കൂസ് മാലിന്യവും അടിഞ്ഞുകൂടിയതോടെ ദുര്‍ഗന്ധം കൊണ്ട് ജനം പ്രയാസപ്പെടുകയാണ്. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നിടത്താണു കംഫര്‍ട്ട് സ്റ്റേഷന്. ടാങ്കിന്റെ പല ഭാഗത്തും പൊട്ടലുണ്ട്. ഇതില്‍ ചവിട്ടിയാണ് ആളുകളുടെ സഞ്ചാരം. പകല്‍ ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പറയുന്നു.
സമീപത്ത് ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്ന കടകളടക്കം നിരവധി ഷോപ്പുകളുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പും പ്രശ്നം അറിഞ്ഞില്ലെന്നു നടിക്കുകയാണ്. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള മരക്കാടി തോടിന്റെ ഇരുകരകളിലുമായി ഒട്ടേറെ വീടുകളും ജലസ്രോതസുകളുമുണ്ട്. പൊതു ശൗചാലയ ടാങ്ക് തകര്‍ന്നത് കടുത്ത ആരോഗ്യഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നേരത്തെ പലതവണ മരക്കാടി തോട്ടിലെ മാലിന്യങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."