HOME
DETAILS

നാദാപുരം-മുട്ടുങ്ങല്‍ റോഡ് വികസനം യാഥാര്‍ഥ്യമാകുന്നു: പഞ്ചായത്തുകളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

  
backup
April 15 2018 | 02:04 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b

 

 

എടച്ചേരി: വര്‍ഷങ്ങളായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാദാപുരം-മുട്ടുങ്ങല്‍ റോഡിന്റെ വികസന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കൈനാട്ടി മുതല്‍ നാദാപുരം കക്കംവെള്ളി വരെയുള്ള 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ വികസനമാണ് യാഥാര്‍ഥ്യമാവുന്നത്. വടകര താലൂക്കിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡാണിത്.
വടകരയില്‍ നിന്ന് നാദാപുരം-തൊട്ടില്‍പ്പാലം വഴി വയനാട്ടിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും ബസുകളും ചരക്കു വാഹനങ്ങളും നിരന്തരമായി ഈ റോഡിലൂടെയാണ് പോകുന്നത്.വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റോഡ് വികസനത്തിന് ഫണ്ടനുവദിച്ചിരുന്നു. സാങ്കേതിക തടസങ്ങള്‍ കാരണം റോഡുപണി നീണ്ടുപോവുകയായിരുന്നു.
ചോറോട്, ഒഞ്ചിയം, ഏറാമല, എടച്ചേരി, പുറമേരി, നാദാപുരം പഞ്ചായത്തുകളുടെ പരിധിയില്‍ കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ഏറെക്കാലം പഞ്ചായത്ത് പരിധികളിലെ ടൗണുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിരുന്നു. വള്ളിക്കാട്. വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി, പുതിയങ്ങാടി, തലായി, പുറമേരി, കക്കംവെള്ളി ഭാഗങ്ങളില്‍ വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടു. ഇവിടങ്ങളിലെ കച്ചവടക്കാരും കെട്ടിട ഉടമകളുമായി അതതു പഞ്ചായത്ത് അധികൃതര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ചില പഞ്ചായത്തുകളില്‍ തീരുമാനത്തിലെത്താന്‍ കഴിയാത്തതാണ് റോഡ് പണി നീണ്ടുപോകാന്‍ കാരണമായത്.
എടച്ചേരി, ഓര്‍ക്കാട്ടേരി ടൗണുകളിലാണ് വീതിക്കുറവ് കാരണം ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത്. നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ നേതൃത്വത്തില്‍ റോഡുപണി ആരംഭിക്കുന്നതിനെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി പല തവണ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. റോഡ് വികസനത്തിന് 41 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി തുടങ്ങാത്തതില്‍ നാട്ടുകാര്‍ ശക്തമായ അമര്‍ഷത്തിലായിരുന്നു. ഇതിനായി നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും നിശ്ചിത അളവില്‍ കെട്ടിടങ്ങള്‍ പൊളിച്ചു പിന്നോട്ടു മാറ്റേണ്ടി വരും. 15 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കാന്‍ ധാരണയായത്.
അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുന്നതിനിടെ അതത് പഞ്ചായത്തുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തിയത് അല്‍പമെങ്കിലും ആശ്വാസമായി. കഴിഞ്ഞദിവസം എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ നാദാപുരം ടി.ബിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയം യോഗത്തിലാണ് റോഡ് വികസനത്തെ കുറിച്ച് അന്തിമ തീരുമാനമായത്. ഇതനുസരിച്ച് ഓരോ പഞ്ചായത്തുകളിലും നേരത്തെ നിലവിലുള്ള വികസനസമിതികളുടെ യോഗം അടുത്ത ദിവസങ്ങളില്‍ ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago