കത്‌വ: എരിഞ്ഞടങ്ങാതെ പ്രതിഷേധക്കനല്‍
എടച്ചേരി: സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വടകര മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സംഘ്പരിവാര്‍ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തിയ ബാലികക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഓര്‍ക്കാട്ടേരി ടൗണില്‍ പ്രകടനം നടത്തി.
ക്രസന്റ് അബ്ദുല്ല, കെ.കെ അമ്മദ്, ഒ.പി മൊയ്തു, എം.കെ യൂസഫ് ഹാജി, ടി.പി ഗഫൂര്‍ മാസ്റ്റര്‍, കോമത്ത് അബൂബക്കര്‍, കെ.പി സുബൈര്‍ മാസ്റ്റര്‍, റാഷിദ് പനോളി, കൊട്ടാറത്ത് മുഹമ്മദ്, ഇസ്മായില്‍ മുള്ളന്‍കുന്നത്ത് നേതൃത്വം നല്‍കി. എടച്ചേരി പുതിയങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് യു.പി മൂസ മാസ്റ്റര്‍, ചുണ്ടയില്‍ മുഹമ്മദ്, ആര്‍.ടി ഉസ്മാന്‍ മാസ്റ്റര്‍, ഒ.കെ മൊയ്തു, എം.കെ മുഹമ്മദ്, കുനിയില്‍ ഹമീദ്, കെ. ബഷീര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
പുറമേരിയില്‍ യൂത്ത് ലീഗ്-എം.എസ്.എഫ് കമ്മിറ്റികള്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. മുനീര്‍ പുറമേരി, ശംസു മീത്തില്‍, സുഹൈല്‍ കല്ലുംപുറം, മുഹമ്മദ് പുറമേരി, ശക്കീല്‍ കുനിങ്ങാട്, ശമിന്‍ ശഹറാസ്, ശഫിനാസ്, സിയാദ് പള്ളിയത്ത്, റാഷിദ് മുറിച്ചാണ്ടി നേതൃത്വം നല്‍കി.
മേപ്പയ്യൂര്‍: മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കെ.കെ മൊയ്തിന്‍, കീഴ്‌പ്പോട്ട് മൊയ്തി, മേപ്പാട്ട് പി.കെ അബ്ദുല്ല, പി.പി.സി മൊയ്തി, മുജീബ് കോമത്ത്, കെ.പി മൊയ്തീന്‍, കെ.കെ.എ ജലീല്‍, ഹുസൈന്‍ കമ്മന, ഫൈസല്‍ ചാവട്ട് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമത്തില്‍ ടി.കെ.എ ലത്തീഫ്, എം.കെ അബ്ദുറഹിമാന്‍, വാര്‍ഡ് മെംബര്‍ പി.എം പവിത്രന്‍, ഇ. അശോകന്‍ സംസാരിച്ചു.
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മുളിയങ്ങലില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ടി.കെ ഇബ്രാഹിം, ആര്‍.കെ മുനീര്‍, ടി.പി നാസര്‍, സി. അമ്മദ് കുട്ടി ഹാജി, അഹമ്മദ് കുണ്ടുങ്ങല്‍, വി.വി ഇബ്രാഹിം മാസ്റ്റര്‍, ആര്‍.കെ മൂസ, സി. മമ്മു, പി. ഹാരിസ്, സലിം മിലാസ്, ഷമീം അഹമ്മദ്, ഷഹീര്‍ രായരോത്ത് നേതൃത്വം നല്‍കി.
പാറക്കടവ്: ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ഐക്യദാര്‍ഢ്യറാലി നടത്തി. ടി.ടി.കെ അമ്മദ് ഹാജി, സി.എച്ച് ഹമീദ്, ടി.കെ ഖാലിദ്, സി.എച്ച് അമ്മദ് ഹാജി, കുറുവയില്‍ അഹമ്മദ്, വി.പി ഉസ്മാന്‍ ഹാജി, വി.വി മൊയ്തു നേതൃത്വം നല്‍കി.
കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തളീക്കരയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, കെ.കെ ഉമ്മര്‍ മാസ്റ്റര്‍, ഇ. മുഹമ്മദ് ബഷീര്‍, സി.കെ പോക്കര്‍, ഇ. അസീസ് മാസ്റ്റര്‍, ടി.സൈനുദ്ദീന്‍, ഇ.പി ഹമീദ്, എം.ടി കുഞ്ഞബ്ദുല്ല നേതൃത്വം നല്‍കി.
കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അധ്യക്ഷനായി. കെ.പി.സി.സി അംഗം കെ.ടി ജയിംസ്, കെ.പി രാജന്‍, അരയില്ലത്ത് രവി, പി.കെ ഹബീബ്, കെ.സി ബാലകൃഷ്ണന്‍, കെ.പി അബ്ദുറസാഖ്, വി.ടി ശ്രീധരന്‍, ജമാല്‍ കോരങ്കോട്ട് പ്രസംഗിച്ചു.
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധജ്വാലയും പ്രകടനവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. മരക്കാട്ടേരി ദാമോദരന്‍ അധ്യക്ഷനായി. കെ.പി അബ്ദുല്‍ മജീദ്, പി.കെ സുരേഷ്, പി.പി ആലിക്കുട്ടി, സി.കെ കുഞ്ഞബ്ദല്ല, ടി. സുരേഷ് ബാബു, ശ്രീജേഷ് ഊരത്ത്, എസ്.ജെ സജീവ് കുമാര്‍, സി.വി ജ്യോതി കുമാര്‍, പി.പി ദിനേശന്‍, സി.കെ രാമചന്ദ്രന്‍ സംസാരിച്ചു.
മേപ്പയ്യൂര്‍: ബാലികയുടെ കൊലപാതകം ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ കൊലപാതകമാണെന്നും ഭരണകൂടം പ്രതികള്‍ക്ക് തണലൊരുക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് മേപ്പയൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് സഹീര്‍ നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് കീഴ്പ്പയൂര്‍ അധ്യക്ഷനായി. ഇര്‍ഷാദ് ദാരിമി,നിസാര്‍ ദാരിമി, ഷാഫി മണപ്പുറം, സാവന്‍ കാഞ്ഞിരമുക്ക്, നസീഫ് മണപ്പുറം, അഹമ്മദ് സാലം കാഞ്ഞിരമുക്ക് സംസാരിച്ചു.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വാട്‌സ് ആപ് കൂട്ടായ്മയും വിദ്യാഥികളും ചേര്‍ന്ന് പ്രകടനം നടത്തി. ഷഫ്‌നാസ് കൊല്ലം, ഫാസില്‍ നന്തി, മര്‍സൂഖ് കൊല്ലം, ഷഹാസ് നന്തി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."