HOME
DETAILS
MAL
ജലസമാധി
backup
April 15 2018 | 02:04 AM
തുളവീണൊരു കുടം
ഇനിയൊരിക്കലും
നിറയാനാവാതെ
കാലത്തിന്റെ ചാവുകടല്‍ പരപ്പില്‍
ധ്യാനത്തിലിരുന്നിരുന്നു
ജീവന്‍ പറഞ്ഞയക്കുന്നു.
ജലം വറ്റിത്തുടങ്ങിയവരിലെ
കണ്ണുകളില്‍
ഉപ്പുസാന്ദ്രതകളില്‍
ചീര്‍ത്തു പൊങ്ങിക്കിടക്കുന്നു.
നേരത്തോട്
നേരമനവധി കഴിഞ്ഞ്
ജലമുറച്ചൊരു ചില്ലുകഷണം
അന്നനാളത്തിനു നടുകെ
വിലങ്ങുനിന്ന്
വരണ്ടുണങ്ങിയിരിക്കുന്നു.
ഒട്ടും നിറമില്ലാത്ത
മണമില്ലാത്ത
രുചിയില്ലാത്ത
ശുദ്ധതയില്‍
ഉറവകളിലേക്ക്
ദാഹിച്ചുവലഞ്ഞവന്റെ
തിരോധാനപ്പെടലുണ്ട്.
ആത്മാവും ധ്യാനവും
ഇത്തിരിയൊഴുകുന്ന
വഴുക്കലുകളില്‍
ഉപരിതലത്തെ മാത്രം
തട്ടിത്തെറുപ്പിച്ച്
മലിനപ്പെടുത്തി
കുടങ്ങളെ ചുമന്ന്
ഒരരികുജലം മാത്രം
ശേഷിക്കുന്നുണ്ട്.
മുങ്ങിമരണങ്ങളിലെ
ദുരൂഹതയറുത്ത്
അതിനെ നമുക്ക് ധ്യാനങ്ങളാക്കാം.
ചത്തു ചീഞ്ഞുകിടന്നാലും
ചമഞ്ഞു കിടന്നിടട്ടേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."