HOME
DETAILS
MAL
മധ്യപ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി: എട്ടുപേര്‍ക്ക് പരുക്ക്
backup
April 15 2018 | 02:04 AM
കാഠ്‌നി: മധ്യപ്രദേശില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി എട്ടുപേര്‍ക്ക് പരുക്ക്. കാഠ്‌നി-ചോപ്പാന്‍ പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് കാഠ്‌നി സബ് ഡിവിഷണല്‍ പൊലിസ് ഹരി ഓം ശര്‍മ്മ പറഞ്ഞു. ട്രെയിനില്‍ യാത്ര ചെയ്തിരുന്നവരില്‍ കൂടുതലും തൊഴിലാളികളാണ്.
കാഠ്‌നി ജില്ലയിലെ സാല്‍ന-പിപാരിയകലയ്ക്ക് ഇടയിലാണ് അപകടമുണ്ടായത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."