HOME
DETAILS
MAL
കോമണ്‍വെല്‍ത്ത്: സിന്ധുവിനെ തോല്‍പ്പിച്ച് സൈന: ഇന്ത്യയ്ക്ക് 26-ാം സ്വര്‍ണ്ണം
backup
April 15 2018 | 03:04 AM
ഗോള്‍ഡ്കോസ്റ്റ്: 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26-ാം സ്വര്‍ണ്ണം. ഷട്ടില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവനെ തോല്‍പ്പിച്ച് സൈന നെഹ്വാള് സ്വര്‍ണ്ണം നേടി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ നേട്ടം. സ്കോര്‍: 21-18, 23-21.
ആദ്യ കളിയില്‍ സൈന ലീഡ് ചെയ്തു തന്നെയാണ് മുഴുവന്‍ സമയവും കളിച്ചത്. എന്നാല്‍ രണ്ടാമത്തെ കളിയില്‍ സിന്ധുവും സൈനയും ഒപ്പത്തിനൊപ്പം കളിച്ചു. ഇരുവരും 20 പോയിന്റ് കടക്കുകയും ചെയ്തു.
സിന്ധുവിനാണ് കളിയിലെ വെള്ളി മെഡല്‍. ഇതോടെ ഇന്ത്യയ്ക്ക് മൊത്തം 62 മെഡലായി. 26 സ്വര്‍ണ്ണം, 17 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."