അംബേദ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു
തിരുവമ്പാടി: ഭരണഘടനാ ശില്‍പ്പി ബാബാസാഹേബ് ഡോ.ബി.ആര്‍ അംബേദ്കറുടെ 127ാം ജന്മദിന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഹിന്ദു ഭരണമുണ്ടായാല്‍ അതായിരിക്കും ഇന്ത്യ നേരിടുന്ന വലിയ ദുരന്തമെന്ന അബേദ്കറുടെ പ്രവചനമാണ് മോദി ഭരണത്തിലൂടെ നടക്കുന്നതെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു കൊയങ്ങോന്‍ പറഞ്ഞു.
തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്രഹാം ജോസഫ് അധ്യക്ഷനായി. ബോസ് ജേക്കബ്, എ.കെ മുഹമ്മദ്, ഹനീഫ ആച്ചപ്പറമ്പില്‍, മുഹമ്മദ് വട്ടപ്പറമ്പന്‍, പി. ഷിജു, മറിയാമ്മ ബാബു, ഗ്രേസി ജോര്‍ജ്, രാമചന്ദ്രന്‍ കരിമ്പില്‍, സി. ബാബു, ജോയി കൊല്ലിച്ചിറ, രാജന്‍ വടക്കേകര, കെ.കെ കേശവന്‍, പി. കൃഷ്ണന്‍കുട്ടി, എ.യു കണ്ണന്‍, ടി.കെ ചലന്‍ കുട്ടി, കെ.കെ. ചന്ദ്രന്‍, പി.ആര്‍ അജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."