ദലിത് പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ദലിത് ഫെഡറേഷന്‍
കോഴിക്കോട്: പട്ടിക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ നല്‍കിയ ദര്‍ശനങ്ങളും സംവരണം ഉള്‍പ്പെടെയുള്ള പരിരക്ഷകളും അട്ടിമറിക്കാനും ഇല്ലായ്മ ചെയ്യാനും സമ്മതിക്കില്ലെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്‌കരന്‍. കേരള ദലിത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കറുടെ 127-ാം ജന്മദിന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.ടി ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ഭരണഘടന ഉറപ്പുനല്‍കുന്ന പരിരക്ഷകളുടെ ഫലമായുള്ള പട്ടിക വിഭാഗങ്ങളുടെ പുരോഗതി തടയാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബേദ്കറുടെ പ്രതിമകള്‍ തകര്‍ത്തും വികൃതമാക്കിയും ദലിത് വിഭാഗങ്ങളെ മാരകമായി പീഡിപ്പിച്ചുമുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കുവാനും സംവരണ സമുദായങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും ഭാസ്‌കരന്‍ പറഞ്ഞു.
കെ.പി.സി.സി മെംബര്‍ കെ.വി സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദാസന്‍ കതിരാടം, മഹിളാ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി കമല, മുതിര്‍ന്ന ദലിത് ലീഡര്‍ ടി.ടി കണ്ടകുട്ടി, ദലിത് ഫെഡറേഷന്‍ നേതാക്കളായ ചന്ദ്രന്‍ കടേക്കനാരി, എം.കെ കണ്ണന്‍, എ.ടി ദാസന്‍, ഇ.പി കാര്‍ത്ത്യായനി, വേലായുധന്‍ വെട്ടാത്ത്, ഡി. ബൈജു, സുനില്‍ പൂളേങ്കര പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."