സാക്ഷരതാ മിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: രണ്ടാംബാച്ചിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി
തിരുവനന്തപുരം: ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ് ', 'അച്ഛീ ഹിന്ദി' എന്നീ നാല് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ രïാംബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്.
എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസ് പ്രായമുള്ള ആര്‍ക്കും ഈ കോഴ്‌സുകളില്‍ ചേരാം. ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചുകൊïിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ ചേരാനാവും. ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല.
സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ഔപചാരിക തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ് എന്നീ ഇനങ്ങളില്‍ 2000 രൂപ അടച്ചാല്‍ മതിയാകും. ഒരു സ്‌കൂളിലെ 20 പേര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുïെങ്കില്‍ ആ സ്‌കൂളില്‍ സമ്പര്‍ക്കപഠനകേന്ദ്രം അനുവദിക്കുന്നതാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ എന്നിവര്‍ക്കും കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകല്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. നിലവില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പര്‍ക്കപഠന ക്ലാസ്.
അപേക്ഷ,രജിസ്‌ട്രേഷന്‍ ഫോറങ്ങള്‍,'ചെലാന്‍ എന്നിവ www.literacymissionkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ഫോണ്‍: 0471- 2472253, 2472254.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."