HOME
DETAILS

കത്‌വ മാനഭംഗ കൊലപാതകം: കേരളം മുഴുവന്‍ പ്രതിഷേധം

  
backup
April 15 2018 | 04:04 AM

%e0%b4%95%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ad%e0%b4%82%e0%b4%97-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87

 

കണിയാപുരം: ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരി കൂട്ട മാനഭംഗചെയ്ത് കൊലപ്പെടുത്തിയതിലും കുറ്റവാളികളെ സംരക്ഷിക്കുന്ന ആര്‍ എസ് എസ് നടപടിയിലും പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് കമ്മിറ്റി കണിയാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധതെരുവ് ശ്രദ്ധേയമായി. നുറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതിഷേധ പ്ലേ കാര്‍ഡുകള്‍ ഉയര്‍ത്തിയും സംഗീതം ആലപിച്ചും പ്രതിഷേധതെരുവ് തീര്‍ത്തു. തുടര്‍ന്ന് കടവിളാകം കബീറിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ സംഗമം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉത്ഘാടനം ചെയ്തു.
മണ്ഡലം മുസ്‌ലിം ലീഗ് ജന: സെക്രട്ടറി ഷഹീര്‍ ജി. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഷഹീര്‍ ഖരീം, അബ്ദുല്‍ ഖരീം മാസ്റ്റര്‍, ഷാഹുല്‍ ഹമീദ്, ബദര്‍ ലബ്ബ, മുനീര്‍ കുരവിള, നൗഷാദ് ഷാഹുല്‍, മണ്‍സൂര്‍ ഗസ്സാലി, പള്ളി നട അന്‍സാരി, നാസു മുദ്ദീന്‍ അഹമ്മദ്, നിസാം പുന്നക്കാട്, അബ്ദുല്‍ ഖാദര്‍, നസീര്‍ അഹമ്മദ്, നുജും അസീസ്, ജമാല്‍ മൈ വള്ളി, കമാല്‍ ജവാകോട്ടേജ്, നിസാം ഗസാലി, തൗഫിക്ക് സംസാരിച്ചു.
വെള്ളറട: കാശ്മീരീലെ പീടനം പ്രതികളേ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് പാറശ്ശാല മണ്ടലം കമ്മറ്റിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. യോഗത്തില്‍ പനച്ചമൂട് മസ്ജിത് ചീഫ് ഇമാം ഫിറോസ്ഖാന്‍ ബാകവി, നിയോജക മണ്ടലം പ്രസിഡന്റ ഹുസൈന്‍, എ. ടി ജോര്‍ജ്, കെ. ദസ്തഗീര്‍, അശോക് കുമാര്‍്, എസ്സ്. സെയ്യത്,സക്കീര്‍ഹുസൈന്‍, മൈതീന്‍ കണ്ണ്, എം എം ഹസ്സന്‍ തുടങ്ങിയനേതാക്കള്‍ സംസാരിച്ചു.
തിരുവനന്തപുരം: രാജ്യത്തോട്ടാകെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന വര്‍ക്ക് മരണശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണം അടിയന്തിരമായി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.എം.പി. പോളിറ്റ് ബ്യൂറോ അംഗം അഡ്വ.ജി. സുഗുണന്‍ ആവശ്യപ്പെട്ടു.
എട്ട് വയസ്സ് മാത്രം പ്രായമുള്ള കത്‌വയിലെ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം ഒടുവിലത്തെ ഇത്തരം സംഭവങ്ങളിലൊന്നാണ്. ഉന്നാവോയിലെ 17 വയസുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതില്‍ പ്രതിഷേധിച്ച കുട്ടിയുടെ അച്ഛനെ പൊലിസ് കസ്റ്റടിയില്‍ വച്ച് കൊലപ്പെടുത്തിയതുമെല്ലാം രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ സംഭവങ്ങളാണ്.
ക്രിമിനില്‍ നിയമങ്ങളിലും മൗലിക മാറ്റം വരുത്താനും പെണ്‍കുട്ടികളുടെ പീഡകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനും പര്യാപ്തമായ ശക്തമായ നിയമം നടപ്പിലാക്കാന്‍ സുഗുണന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago