HOME
DETAILS
MAL
സെമിനാറും വൃക്ഷത്തൈ വിതരണവും നടത്തി
backup
June 04 2016 | 23:06 PM
പറവൂര്‍: വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് 3131 ന്റെ നേതൃത്വത്തില്‍ മാരിജന്യ രോഗങ്ങള്‍ക്കെതിരെ പഞ്ചശീല തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും മഴക്കാല പൂര്‍വ്വ ശുചീകരണ ബോധവല്ക്കരപരിപാടിയുടെ ഭാഗമായി സെമിനാറും വൃക്ഷത്തൈ വിതരണവും നടത്തി. ബാങ്ക് പ്രസിഡന്റ് കെ ജി രാമദാസിന്റെ അദ്ധ്യക്ഷതയില്‍ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എം പി പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി തുരുത്തിപ്പുറം, മുറവന്തുരുത്ത്, നീണ്ടൂര്‍, പട്ടണം, ചിറ്റാറ്റുകര എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."