അക്കൗണ്ട് ബുക്കില്‍ തിരിമറി; ലക്ഷങ്ങള്‍ തട്ടിയ ക്ഷീരോല്പ്പാദക സംഘം മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
തൊടുപുഴ: അക്കൗണ്ട് ബുക്കില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ക്ഷീരോല്പ്പാദക സംഘത്തിലെ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍.
കുണിഞ്ഞി ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രസിഡന്റായിരുന്ന കുണിഞ്ഞി താറത്തറയില് മാത്യു ആഗസ്തിയെ(60) ആണ് കരിങ്കുന്നം എസ്.ഐ പി.എസ് നാസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സംഘം സെക്രറിയായിരുന്ന അടക്കനാട്ട് രേഷ്മ ടിന്‍സും (28) കേസില്‍ പ്രതിയാണെങ്കിലും പ്രസവ ശേഷം വിശ്രമത്തിലായതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തില്ലെന്നും പൊലിസ് പറഞ്ഞു. ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിലാണ് പൊലിസ് അന്വേഷണം നടത്തിയത്. ബുക്കില്‍ തിരിമറി നടത്തി അഞ്ചു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തിയതായി കണ്ടെത്തി. മാത്യു ആഗസ്തി സംഘം ഭരണ സമിതി പ്രസിഡന്റായിരുന്ന സമയത്താണ് കൃത്രിമം നടത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടു മുതലാണ് പണം തിരിമിറി നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പഞ്ചായത്തുകള്‍ ക്ഷീര കര്‍ഷകര്‍ക്കായി ബാങ്ക് അക്കൗണ്ട് വഴി നല്‍കിവന്ന പാലിന്റെ സബ്സിഡി തുക പിന്‍വലിച്ച് അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്താതെ തട്ടിയെടുക്കുകയായിരുന്നു.
മില്‍മ നല്കി വരുന്ന കാലിത്തീറ്റയുടെ ഇന്സന്റീവിലും വെട്ടിപ്പുനടത്തിയിട്ടുണ്ട്. സംഘത്തിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പണം തിരികെയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം അടയ്ക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."