HOME
DETAILS

കാലാവസ്ഥ വ്യതിയാനം: ഇടുക്കിയുടെ കാര്‍ഷിക മേഖല തകിടം മറിയുന്നു

  
backup
April 15 2018 | 05:04 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95

 

നെടുങ്കണ്ടം: കാലാവസ്ഥാ വ്യതിയാനം മൂലം ഇടുക്കിയുടെ കാര്‍ഷിക മേഖല തകിടംമറിയുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വിളകളുടെ വിലത്തകര്‍ച്ച കൂടിയാകുമ്പോള്‍ കൃഷിമേഖലയുടെ നടുവൊടിക്കുകയാണ്.
ഹൈറേഞ്ച് മേഖലയില്‍ ഇതുവരെ വേനല്‍മഴ ലഭിക്കാത്ത പ്രദേശങ്ങളുണ്ട്. ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തമ്പാറ, സേനാപതി, രാജകുമാരി മേഖലകളില്‍ മഴ പെയ്തിട്ടു മാസങ്ങളായി. ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ഇവിടെ വ്യാപകമായി ഉണങ്ങി നശിച്ചു.മൂന്നാര്‍ മേഖലയില്‍ പല ഭാഗത്തും രൂക്ഷമായ മഞ്ഞുവീഴ്ച തേയിലക്കൃഷിയെ പ്രതികൂലമായി ബാധിച്ചു. നെടുങ്കണ്ടം, ഇരട്ടയാര്‍ മേഖലകളില്‍ വേനല്‍ മഴയ്‌ക്കൊപ്പം ഐസ് കഷണങ്ങള്‍ കൃഷിയിടത്തില്‍ പതിച്ചതോടെ ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്. വിളനാശത്തിനൊപ്പം ഉല്‍പാദനം ഏറ്റവും കുറവായിരുന്നിട്ടുകൂടി കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിക്കുന്നു.ഏലം വില മാസങ്ങളായി മാറ്റങ്ങളില്ലാതെ തുടരുകയാണ്. കിലോഗ്രാമിനു 950 രൂപ വരെയാണ് ഇപ്പോഴത്തെ ശരാശരി വില. വിളവെടുപ്പു സീസണ്‍ അവസാനിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും വിലയില്‍ വര്‍ധനയില്ലാത്തതു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
വില കൂടുമെന്ന പ്രതീക്ഷയില്‍ ഏലം സംഭരിച്ചുവച്ച ചെറുകിട കര്‍ഷകരും വ്യാപാരികളുമാണ് ഏറെ പ്രതിസന്ധിയിലായത്. ഹൈറേഞ്ചില്‍ ഏറ്റവുമധികം ഏലം കൃഷി ചെയ്യുന്ന ഉടുമ്പന്‍ചോല താലൂക്കിലെ ചില ഭാഗങ്ങളില്‍ ഇതുവരെ വേനല്‍മഴ ലഭിക്കാത്തത് ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചു. നെടുങ്കണ്ടം, ഇരട്ടയാര്‍ മേഖലകളില്‍ മഴയ്‌ക്കൊപ്പം വ്യാപകമായി ഐസ് കഷണങ്ങള്‍ കൃഷിയിടത്തില്‍ പതിക്കുന്നതും വിളനാശത്തിനു കാരണമായി.
മൂന്നു വര്‍ഷം മുമ്പു കിലോയ്ക്ക് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 370-380 രൂപയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കുരുമുളകുവില ഇത്രയും താഴെയാവുന്നത് ഇതാദ്യം. കുരുമുളകിന്റെ വിളവെടുപ്പുകാലം അവസാനിച്ചപ്പോഴും വിലയില്‍ മാറ്റമില്ലാത്തതു കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
വിലക്കുറവിനൊപ്പം വേനലില്‍ ഉല്‍പാദനത്തിലുണ്ടായ തകര്‍ച്ചയും ജാതിക്കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. രണ്ടു മാസത്തോളം നീണ്ട മഞ്ഞുവീഴ്ചയാണ് ജാതിക്കൃഷിയുടെ നട്ടെല്ലൊടിച്ചത് .മൂപ്പെത്താതെ പൊഴിയുന്ന ജാതിക്കായ് ഉണങ്ങിയതിനു 125 രൂപയാണു വപണിയില്‍ വില. പാകമായ ജാതിക്ക് 220 രൂപ വരെയാണു വില ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 300 രൂപ വരെ ജാതിക്കു വില ലഭിച്ചിരുന്നതാണ്. മലയോര കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗവും ഇടവിളയുമായിരുന്ന ഗ്രാമ്പു കൃഷി ഉല്‍പാദനക്കുറവുമൂലം പ്രതിസന്ധിയിലാണ്.
കിലോയ്ക്ക് 670 രൂപ വരെ വിലയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉല്‍പാദനം അഞ്ചിലൊന്നായി ചുരുങ്ങിയെന്നാണു കര്‍ഷകര്‍ പറയുന്നത്. കൊക്കോ സീസണ്‍ അവസാനിച്ചതോടെ ഒരുമാസത്തിനുള്ളില്‍ കൊക്കോവില അല്‍പം വര്‍ധിച്ചുവെങ്കിലും കൊക്കോ മരങ്ങള്‍ക്കു രോഗം വ്യാപിച്ചതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍ തന്നെയാണ്. വേനല്‍ കടുത്തതോടെ കൊക്കോ മരങ്ങള്‍ക്ക് ഉണക്കു ബാധിച്ച് അടുത്ത സീസണിലെ വിളവെടുപ്പ് അനിശ്ചിതത്വത്തിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  2 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  41 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago