ഉമയമ്മയ്ക്ക് വിഷുകൈനീട്ടമായി പഞ്ചായത്ത് വക വീട്
ചേര്‍ത്തല: ഉമയമ്മയ്ക്ക് വിഷുകൈനീട്ടമായി പഞ്ചായത്തു വക വീട്.
പണി പൂര്‍ത്തിയാകാതെ കിടന്ന വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഉമയമ്മ ഇനി അയല്‍വീടുകളില്‍ അന്തിയുറങ്ങേണ്ട. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മണിത്തറക്കരി ഉമയമ്മ (55)നാണ് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയില്‍ വീട് പൂര്ത്തിയാക്കികൊടുത്തത്. എട്ട് വര്‍ഷം മുമ്പ് ഇ.എം.എസ് പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ കിടക്കുകയായിരുന്നു. റോഡില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിലായതിനാല്‍ കെട്ടിടസാധനസാമഗ്രികള് എത്തിക്കുന്നതിന് പണികൂലി ഏറെ വേണ്ടിവന്നതിനാലാണ് കിട്ടിയ തുകയ്ക്ക് വീട് പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വന്നത്. മൂന്ന് സെന്റിലെ ചതുപ്പില്‍ വീഴാറായ കൂരയില്‍ കഴിഞ്ഞിരുന്ന ഉമയമ്മ പലപ്പോഴും അയല്‍വീടുകളിലാണ് രാത്രി കിടന്നിരുന്നത്.
വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ഉമയമ്മ തനിച്ചാണ് താമസിക്കുന്നത്. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസിന്റെ നേതൃത്വത്തില്‍ ഇവരുടെ വീട്ടിലെത്തി 1,40,000 രൂപ അനുവദിച്ച് വീടിന്റെ പണികള്‍ പൂര്ത്തിയാക്കികൊടുത്തത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ വിഷുകൈനീട്ടമായി ഉമയമ്മയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."