പുരസ്‌കാരം ലഭിച്ച കെട്ടിട നിര്‍മാണ തൊഴിലാളിയെ ആദരിച്ചു
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക്ക് ലൈബ്രറിയിലെ പ്രവര്‍ത്തന മികവിനു സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സാമൂഹ്യ പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരം ലഭിച്ച റെജി വിളക്കാട്ടു പാടത്തെ ആദരിച്ച് വാര്‍ഷികാഘോഷം നടത്തി.
ഗ്രാമീണ കലാസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കെട്ടിട നിര്‍മാണ തൊഴിലാളിക്കു സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളത് അപൂര്‍വമാണ്. വാര്‍ഷികവും യുവപ്രതിഭക്കുള്ള പൗരസ്വീകരണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ശാന്തകുമാരി അധ്യക്ഷയായി. കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തിനുള്ള നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ച കവി ദേവൂട്ടി ഗുരുവായൂര്‍, ഒളപ്പമണ്ണ ബാലസാഹിത്യ അവാര്‍ഡ് ജേതാവ് കഥാകൃത്ത് റാഫി നീലങ്കാവില്‍ എന്നിവര്‍ക്കു ദേവസൂര്യയുടെ ഉപഹാരം നല്‍കി ആദരിച്ചു.
ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു അജിത്കുമാര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് എം.എസ് വാസു, യൂത്ത് ക്ലബ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലിജോ പനക്കല്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, ദേവസൂര്യ പ്രസിഡന്റ് കെ.സി അഭിലാഷ്, സംഘാടക സമിതി കണ്‍വീനര്‍ സന്തോഷ് ദേശമംഗലം, ദേവസൂര്യ സെക്രട്ടറി ടി.കെ സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."