ജനമോചനയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കും
ചാവക്കാട്: വര്‍ഗീയഫാസിസത്തിനും അക്രമത്തിനും ജനദ്രോഹഭരണങ്ങള്ക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചനയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് നഗരത്തില്‍ വിപുലമായ സ്വീകരണം നല്‍കുമെന്ന് ഡി.സി.സി മുന്‍ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.ടി വീരമണി, ബ്ലോക്ക് പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപന്, വി.കെ ഫസലുല്‍ അലി, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചകഴിഞ്ഞ് മൂന്നിന് ചാവക്കാട് ബൈപാസ് ജങ്ഷനില്‍നിന്ന് വിവിധ വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ മുനിസിപ്പല്‍ സ്ക്വയറിലെ സ്വീകരണ വേദിയിലേക്ക് ആനയിക്കും. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
ഗുരുവായൂര്‍ മണലൂര്‍ നിയോജക മണ്ഡലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാവക്കാട്ടെ സ്വീകരണത്തില്‍ പങ്കെടുക്കുക. പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ശേഖരിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ കെ.പി.സി.സി പ്രസിഡന്റിനു കൈമാറും. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ജനമോചനയാത്രക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും യാത്ര മുന്നോട്ടു വെച്ച മുദ്രാവാക്യത്തിന്റെ പ്രസക്തി ഓരോ ദിവസം കഴിയുംതോറും വര്‍ധിച്ചുവരികയാണെന്നും നേതാക്കള്‍ പറഞ്ഞു.യാത്രാ സ്വീകരണത്തോടനുബന്ധിച്ചുള്ള വിവിധ തലങ്ങളിലുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. പോഷക സംഘടനകളുടെ നേതൃത്വത്തിലുള്ള വിളംബരജാഥകള്‍ രണ്ടു നിയോജകമണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."