തൊഴിലുറപ്പു തൊഴിലാളി യൂനിയന്‍ മണ്ഡലം കണ്വന്ഷന്
മാള: ദേശിയ ഗ്രാമീണ തൊഴിലുപ്പ് തൊഴിലാളികള്‍ക്കു സുപ്രിം കോടതി വിധിയനുസരിച്ചുള്ള മിനിമം കൂലി നല്‍കണമെന്നു അഡ്വ. വി.ആര് സുനില്‍ കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) കൊടുങ്ങല്ലൂര്‍ മണ്ഡലം കണ്വന്ഷന് മാളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സുപ്രിം കോടതി വിധിയനുസരിച്ചുള്ള മിനിമം കൂലി 692 ലഭ്യമാക്കുക, തൊഴില്‍ രഹിത വേതനം നല്‍കുക, ഇ.എസ്.ഐ പരിരക്ഷ നല്‍കുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടു നടക്കുന്ന പോസ്റ്റ് ഓഫിസ് മാര്‍ച്ചിനു മുന്നോടിയായുള്ള പ്രവര്‍ത്തക കണ്‍വന്‍ഷനാണു മാളയില്‍ നടന്നത്. സാവിത്രി വിശ്വംഭരന് അധ്യക്ഷയായി.
ലളിത ചന്ദ്രശേഖരന്, സി.പി.ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം ബാബു, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഒ.സി ജോസഫ്, മാള ലോക്കല്‍ സെക്രട്ടറി സാബു എരിമ്മല്‍, ബിജു ഉര്‍മീസ്, ഇന്ദിര ദിവാകരന് സംസാരിച്ചു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റായി സാബു ഏരിമ്മല്‍, സെക്രട്ടറിയായി റസോ ജെ. ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."