HOME
DETAILS
MAL
കയര്‍ ഭൂവസ്ത്രംവിരിക്കല് പദ്ധതി തുടങ്ങി
backup
April 15 2018 | 06:04 AM
ഒറ്റപ്പാലം: നാടിന്റെ ജലസ്രോതസ്സായ തോടുകളെ മണ്ണിടിച്ചിലില്‍ നിന്നു സംരക്ഷിക്കുന്നതിനു അമ്പലപ്പാറ പഞ്ചായത്തില്‍ കയര്‍ ഭൂവസ്ത്രംവിരിക്കല് പദ്ധതി തുടങ്ങി. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ 16,19 വാര്‍ഡുകളിലാണ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴിലാളികളുടെ നേതൃത്വത്തില്‍ കയര്‍ ഭൂ വസ്ത്രം ഉപയോഗിച്ച് തോട് സംരക്ഷണ പ്രവൃത്തികള്‍ ചെയ്തത്. 500 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണത്തില്‍ 2,39,000 രൂപയാണ് ഇതിലേക്കായി അനുവദിച്ചിട്ടുള്ളത്. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ പ്രവൃത്തികളുടെ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ ശങ്കരനാരായണന്, രാജശ്രീ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."