ഇനി അടച്ചുറപ്പുള്ള വീട്ടില്‍ രാമന് താമസിക്കാം
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണ പുരത്തെ മുന്‍ കാല സി.പി.ഐ നേതാവായ യു മാധവന്റെ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെയും യു മാധവന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും, അറ്റകുറ്റ പണി നടത്താന്‍ സാധിക്കാത്തവര്‍ക്ക് അറ്റകുറ്റ പണിയും നടത്താന്‍ ഒരുങ്ങുന്നു.
അടുത്ത മാസം 3 ന് നടക്കുന്ന ചരമ വാര്‍ഷികത്തില്‍ ആണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂര് ഒറക്കൊടുക്കുന്നു രാമന്റെ വീടാണ് പദ്ധതിയുടെ ഭാഗമായി ആദ്യം അറ്റകുറ്റ പണികള്‍ നടത്തുന്നത്. മേല്‍ക്കൂരകള്‍ ഇടിഞ്ഞു വീടാറായ രാമന്റെ വീട്ടില്‍ അടച്ചുറപ്പുള്ള ശൗചാലയം പോലും ഇല്ല.
തീര്‍ത്തും നിസ്സഹാരായ ഈ കുടുംബത്തിന്റെ അവസ്ഥ കïാണ് സി.പി ഐ ഇവരെ തെരെഞ്ഞെടുത്തത്. അടുത്ത ദിവസങ്ങളില്‍ ത്തന്നെ അറ്റകുറ്റ പണിയുടെ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി മണ്ഡലം ,ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ രാമന്റെ വീട് സന്ദര്‍ശിച്ചു.
വര്‍ഷത്തില്‍ ഒരു വീട് എന്ന ആശയം ഏറ്റെടുത്തു നടത്താന്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. സി.പി.ഐ നേതാക്കളായ ആലുങ്ങല്‍ രാധാകൃഷ്ണന്, ശിവദാസ് കുറുവട്ടൂര് ഇ രാമന്, പമ്പ വവാസന്‍, എ.പി ഗിരീഷ് വീട് സന്ദര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."