അംബേദ്കര്‍ കോളനിയില്‍ എല്‍.ഇ.ഡി മിനിമാസ്റ്റ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു
മുതലമട: പി.കെ ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് മുതലമട അംബേദ്കര്‍ കോളനിയില്‍ സ്ഥാപിച്ച രണ്ട് മിനിമാസ്റ്റ് ലൈറ്റുകള്‍ സിച്ച് ഓണ്‍ ചെയ്തു. നെന്മാറ എം.എല്‍.എ കെ. ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. പി.കെ ബിജു എം.പി സ്വിച്ചോണ്‍ നിര്‍വഹിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നൂറ് കുടുംബങ്ങളും, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നൂറ്റിനാല്‍പ്പത്തിയഞ്ച് കുടുംബങ്ങളും ഉള്‍പ്പടെ മുതലമട അംബേദ്കര്‍ കോളനിയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
മുതലമട അംബേദ്കര്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്കി എല്‍.ഇ.ഡി ലൈറ്റുകളാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മുഖേനെയാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്, രമാധരന്‍, ചെല്ലമുത്തു കൗണ്ടര്‍, ശിവദാസ്, എം.കെ.തങ്കവേലു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."