പൗരന്മാര്‍ക്ക് സംരക്ഷണം; അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ബിഗ് സല്യൂട്ട്
വടക്കാഞ്ചേരി: ജീവന്‍ പണയം വെച്ചും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ രാത്രിയും പകലും ഭേദമില്ലാതെ ജാഗ്രതാ പ്രവര്‍ത്തനം നടത്തുന്ന അഗ്‌നിശമന സേനാ ഓഫിസര്‍മാര്‍ക്കു ബിഗ് സല്യൂട്ടുമായി ഫയര്‍ ഡേ ആചരിച്ചു. വിവിധ ഫയര്‍സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണ പരിപാടികളും മോക്ഡ്രില്ലും നടന്നു.
1944ല്‍ ഏപ്രില്‍ 14ന് മുംബൈ തുറമുഖത്തു നങ്കൂരമിട്ടിരുന്ന കപ്പലില്‍ ഉച്ചക്കു രïോടെയുïായ അഗ്‌നിബാധയിലും വെടി കോപ്പുകള്‍ കയറ്റിയിരുന്ന കപ്പലിലുïായ പൊട്ടിത്തെറിയെ തുടര്‍ന്നു 14 കപ്പലുകളില്‍ തീ പടര്‍ന്നു 1500 ഓളം പേര്‍ വെന്തു മരിക്കുകയും ചെയ്ത ദുരന്തത്തില്‍ ജീവന്‍ പണയം വെച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിശമന സേനാ ഓഫിസര്‍മാര്‍ക്കു പ്രണാമമര്‍പ്പിച്ചാണു ഫയര്‍ ദിനാചരണം നടന്നത്.
വടക്കാഞ്ചേരി അഗ്‌നിശമന സേനാ യൂനിറ്റിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി മേഖലയില്‍ ഫയര്‍ എന്‍ജിനുകളുടെ പര്യടനം നടന്നു.
ബോധവല്‍കരണ ക്ലാസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."