കത്‌വ പീഡനക്കൊല അണയാതെ പ്രതിഷേധ ജ്വാല
പാലക്കാട്: ജമ്മുകശ്മിരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഘം ചെയ്ത കൊലപ്പെടുത്തിയ സംഘ് പരിവാര്‍ ഭീകരതക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ദിവസങ്ങള്‍ പിന്നിടുന്തോറും പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന സംഘടനകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയയിലെ 'ആഷ് ടാഗ്' പ്രതിഷേധ പോസ്റ്റുകള്‍ക്ക് പുറമെ ഈ സംഘടനകളെല്ലാം തെരുവിലിറങ്ങുന്ന കാഴ്ചയാണ് എങ്ങും.
ചെര്‍പ്പുളശ്ശേരി: സംഘ് പരിവാര്‍ ഭീകരതക്കെതിരെ നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതു സമ്മളനവും നടന്നു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു.
ഭരണകൂടം തന്നെ ഭീകരതയ്ക്ക് നേതൃത്വം നല്‍കുന്ന അപകടകരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം എത്തിപ്പെടുന്നതെന്ന് മരക്കാര്‍ മാരായമംഗലം പറഞ്ഞു. ബലാല്‍സംഗങ്ങളിലും ക്രൂരമായ കൊലപാതകങ്ങളിലും രാജ്യം ഭരിക്കുന്ന എം.പി മാരും എം.എല്‍.എ മാരും പ്രതിയായി കൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ശിരസ് താഴ്ന്നു കൊണ്ടിരിക്കുന്നു. ഇതിനെതിരെ സംഘ പരിവാരമല്ലാത്ത മുഴുവന്‍ ജനാധിപത്യ കക്ഷികളുടെയും കൂട്ടായ്മ രൂപപ്പെട്ട് വരേണ്ടതുണ്ട്. പരിശുദ്ധ ദേവാലയം ഇത്തരം ഹീന കൃത്യത്തിന് വിനിയോഗിച്ചതിനെതിരെ നല്ലവരായ ഹൈന്ദവ വിശ്വാസികള്‍ രംഗത്ത് വന്ന് ആര്‍.എസ്.എസിനെ ദേവാലയത്തിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്താക്കണമെന്ന് മരക്കാര്‍ ആവശ്യപ്പെട്ടു. സംഘ് പരിവാറിനെതിരെയുള്ള കൂട്ടായ്മയില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ സംഘ് പരിവാറിനെ സഹായിക്കുന്നവരാണെന്ന് മാരായമംഗലം പറഞ്ഞു.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം. ടി.എ. നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രസി#ന്റ് എം. വീരാന്‍ ഹാജി, കീഴ്‌ശ്ശേരി രായിന്‍, പി.സക്കീര്‍, ഒ. ശബാബ്, കെ.മുഹമ്മദ് ഉമരി , എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മേലാടയില്‍ വാപ്പുട്ടി, മാടാല ഹംസത്ത്, കെ.പി. മുഹമ്മദ് കുട്ടി മോട്ടി, എം.കെ. ഉനൈസ്, പി.കെ. ബഷീര്‍, ടി.പി. സക്കീര്‍ , എം.കെ. ജാഫര്‍ , അല്‍താഫ് മംഗലശ്ശേരി നേതൃത്വം നല്‍കി.
ഒറ്റപ്പാലം : കാശ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഒറ്റപ്പാലം എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലത്ത് പ്രതിഷേധ പ്രകടനം നടത്തി.
ജില്ല വൈസ് പ്രസിഡന്റ് സി.കെ മുസ്താഖ് മാസ്റ്റര്‍, മേഖല ജനറല്‍ സെക്രട്ടറി റഫീഖ് പിലാത്തറ വര്‍കിങ് സെക്രട്ടറി നിഷാദ് വരോട്,മേഖല കോര്‍ഡിനേറ്റര്‍ റിയാസ് ചുനങ്ങാട് മലപ്പുറം, മേഖലാ വൈസ് പ്രസിഡന്റ് ഷംഷുദ്ദീന്‍ ഫൈസി പാവുക്കോണം, എസ്.ബി.വി ജില്ല പ്രസിഡന്റ് മുനാഫര്‍ ഒറ്റപ്പാലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശ്രീകൃഷ്ണപുരം: കാശ്മീരില്‍ എട്ടു വയസ്സുകാരി ആര്‍.എസ്.എസുകാരാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കരിമ്പുഴ പഞ്ചായത്ത് യൂത്ത്‌ലീഗ്, എം.എസ്.എഫ്. കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം കരിപ്പമണ്ണയില്‍ നടന്നു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത്‌ലീഗ് ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ഇ. കെ.സമദ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി സൈതലവി കോരത്ത് പഞ്ചായത്ത് യൂത്ത്‌ലീഗ് നേതാക്കളായ താഹിര്‍ തങ്ങള്‍, സമദ് കോട്ടപ്പുറം, പി.പി.സാദിഖ് , എം.എസ്.എഫ്. പഞ്ചായത്ത് നേതാക്കളായ ഹസീബ് കരിപ്പമണ്ണ, ഹസ്ബുള്ള, ആബിദ്.കെ., അഷ്‌കര്‍. കെ. പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."