എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകം: പൊലിസ് അനാസ്ഥയില്‍ വ്യാപക പ്രതിഷേധം
മണ്ണാര്‍ക്കാട്: സി.പി.ഐക്കാര്‍ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴയിലെ വരോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് സമര രംഗത്തേക്ക്.
പൊലിസിന്റെ അനാസ്ഥക്കെതിരെ പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്നും നോതാക്കള്‍ പറഞ്ഞു. സംഭവം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികളില്‍ നാലുപേര്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് ടി. എ സലാം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഫീക്ക് കുന്തിപ്പുഴ എന്നിവര്‍ പറഞ്ഞു.
45 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം മണ്ണാര്‍ക്കാട് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലും, മുസ്‌ലിംലീഗ് പാര്‍ട്ടിക്കും, സഫീറിന്റെ കുടുംബത്തിനും അന്വേഷണ സംഘം മേധാവി ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പൊലിസ് പാലിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് പരിശോധിക്കണം. പൊലിസിന്റെ അന്വേഷണ രംഗത്തെ പിടിപ്പുകേടും, യഥാര്‍ഥ കാര്യങ്ങള്‍ പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതുമായിരിക്കാം പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയാക്കിയത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ പിടിക്കപ്പെടാനുളള പ്രതികളുമായി കൂടിയാലോചനകള്‍ നടത്താനും, കേസിന്റെ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, കൃത്രിമങ്ങള്‍ നടത്താനും ഇടയാക്കുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു.
സംഭവത്തിന്റെ തുടക്കത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കനത്ത ഗുരുതരമായ വീഴ്ചയും കേസ് അട്ടിമറിക്കാനുളള ശ്രമവും നടത്തുകയാണെന്ന് മനസ്സിലാക്കിയ മുസ്‌ലിംലീഗ് പാര്‍ട്ടി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സഹായത്തോടെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യുകയും, ഗൂഢാലോചന കുറ്റം ചുമത്തി 120 ബി വകുപ്പ് ചേര്‍ക്കുകയും ചെയ്തു.
പൊലിസ് ശക്തമായി കേസ് അന്വേഷിക്കുന്നില്ലെന്നും, പ്രതികളെ പിടിക്കാന്‍ ശ്രമം നടക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കേസ് വലിച്ച് നീട്ടികൊïുപോവുന്നതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു.
അടിയന്തിരമായി കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്യണം. പൊലിസിന്റെ അനാസ്ഥയിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെങ്കില്‍ മേല്‍കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കണം.
പ്രതികളെ മുഴുവന്‍ അടിയന്തിരമായി പിടിച്ച് നിയമത്തിന്റെ മുമ്പില്‍ കൊïുവന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് മണ്ണാര്‍ക്കാട് യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന യുവജന റാലിയും സമ്മേളനവും പൊലിസിനെതിരെയുളള താക്കീതാവുമെന്നും നേതാക്കള്‍ പറഞ്ഞു.
കേസിലെ പ്രതികളായ ഓട്ടോ ഡ്രൈവര്‍ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22), കച്ചേരിപ്പറമ്പ് മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 25ന് രാത്രി ഒമ്പത് മണിയോടെയാണ് കോടതിപ്പടിയിലെ സഫീറിന്റെ തുണിക്കടയിലാണ് സംഭവം നടന്നത്.
മണ്ണാര്‍ക്കാട്: സി.പി.ഐക്കാര്‍ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴയിലെ വരോടന്‍ വീട്ടില്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് സമര രംഗത്തേക്ക്.
പൊലിസിന്റെ അനാസ്ഥക്കെതിരെ പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്നും നോതാക്കള്‍ പറഞ്ഞു. സംഭവം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികളില്‍ നാലുപേര്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് ടി. എ സലാം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഫീക്ക് കുന്തിപ്പുഴ എന്നിവര്‍ പറഞ്ഞു.
45 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം മണ്ണാര്‍ക്കാട് വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലും, മുസ്‌ലിംലീഗ് പാര്‍ട്ടിക്കും, സഫീറിന്റെ കുടുംബത്തിനും അന്വേഷണ സംഘം മേധാവി ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പൊലിസ് പാലിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് പരിശോധിക്കണം. പൊലിസിന്റെ അന്വേഷണ രംഗത്തെ പിടിപ്പുകേടും, യഥാര്‍ഥ കാര്യങ്ങള്‍ പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതുമായിരിക്കാം പ്രതികള്‍ക്ക് ജാമ്യം കിട്ടാനിടയാക്കിയത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ പിടിക്കപ്പെടാനുളള പ്രതികളുമായി കൂടിയാലോചനകള്‍ നടത്താനും, കേസിന്റെ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും, കൃത്രിമങ്ങള്‍ നടത്താനും ഇടയാക്കുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു.
സംഭവത്തിന്റെ തുടക്കത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കനത്ത ഗുരുതരമായ വീഴ്ചയും കേസ് അട്ടിമറിക്കാനുളള ശ്രമവും നടത്തുകയാണെന്ന് മനസ്സിലാക്കിയ മുസ്‌ലിംലീഗ് പാര്‍ട്ടി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സഹായത്തോടെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യുകയും, ഗൂഢാലോചന കുറ്റം ചുമത്തി 120 ബി വകുപ്പ് ചേര്‍ക്കുകയും ചെയ്തു.
പൊലിസ് ശക്തമായി കേസ് അന്വേഷിക്കുന്നില്ലെന്നും, പ്രതികളെ പിടിക്കാന്‍ ശ്രമം നടക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കേസ് വലിച്ച് നീട്ടികൊണ്ടുപോവുന്നതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്നും നേതാക്കള്‍ ആരോപിച്ചു.
അടിയന്തിരമായി കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്യണം. പൊലിസിന്റെ അനാസ്ഥയിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെങ്കില്‍ മേല്‍കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കണം.
പ്രതികളെ മുഴുവന്‍ അടിയന്തിരമായി പിടിച്ച് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് മണ്ണാര്‍ക്കാട് യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന യുവജന റാലിയും സമ്മേളനവും പൊലിസിനെതിരെയുളള താക്കീതാവുമെന്നും നേതാക്കള്‍ പറഞ്ഞു.
കേസിലെ പ്രതികളായ ഓട്ടോ ഡ്രൈവര്‍ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22), കച്ചേരിപ്പറമ്പ് മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 25ന് രാത്രി ഒമ്പത് മണിയോടെയാണ് കോടതിപ്പടിയിലെ സഫീറിന്റെ തുണിക്കടയിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."