കത്‌വ പെണ്‍കുട്ടിക്ക് വേണ്ടി പൊന്നാനിയില്‍ യുവാക്കള്‍ തെരുവിലിറങ്ങി
പൊന്നാനി: കൊടിയുടെ നിറവും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലവുമില്ലാതെ കത് വ പെണ്‍കുട്ടിക്ക് വേണ്ടി പൊന്നാനിയില്‍ യുവാക്കള്‍ നിരത്തിലിറങ്ങി. ചന്തപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് യുവാക്കള്‍ അണിനിരന്നു.
യുവത്വത്തെ മതവും രാഷ്ട്രീയവുമാക്കിയാണ് അവര്‍ പിച്ചിചീന്തപ്പെട്ട പൊന്നോമനക്കു വേണ്ടി തെരുവിലിറങ്ങിയത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു പ്രചാരണം. വൈകിട്ട് നാലോടെ പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചന്തപ്പടിയിലെത്തി.
വിവിധ ക്ലബുകളിലേയും സന്നദ്ധ സംഘടനകളിലേയും പ്രവര്‍ത്തകരാണ് പ്രതിഷേധ റാലിക്കെത്തിയത്. റാലി ചന്തപ്പടിയില്‍ നിന്നാരംഭിച്ച് കുണ്ടുകടവ് ജങ്ഷന്‍ കറങ്ങി ചമ്രവട്ടം ജങ്ഷനില്‍ സമാപിക്കുന്നത് വരെ പൊന്നാനി അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. സംഘ്പരിവാറിനെതിരേ രൂക്ഷമായ ഭാഷയില്‍ മുദ്രവാക്യമുയര്‍ന്നു.
സംഘടനകളുടെ പിന്‍ബലമില്ലാതെ ഇത്രയും യുവാക്കള്‍ അണിനിരന്ന് പ്രതിഷേധറാലി നടക്കുന്നത് പൊന്നാനിയില്‍ ഇതാദ്യമാണ്. പിഞ്ചുകുഞ്ഞുങ്ങളും അംഗവൈകല്യം സംഭവിച്ചവരും റാലിയുടെ ഭാഗമായത് ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."