കത്‌വ കൊലപാതകം; വ്യാപക പ്രതിഷേധം
കിഴിശ്ശേരി: കശ്മീരില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് എം.എസ്.എഫ് കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ജബ്ബാര്‍ പുളിയക്കോട്, സെക്രട്ടറി ശുഹൈബ്, ഇ.കെ മുനീര്‍, ടി.പി സഫ്‌വാന്‍, ഫായിസ് കുഴിമണ്ണ, ഫാഹിദ് മുണ്ടംപറമ്പ്, മുനീര്‍ എക്കപ്പറമ്പ് നേതൃത്വം നല്‍കി.
വെട്ടത്തൂര്‍: പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി. ഇബ്രാഹീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം കദീജ മുസ്തഫ തേലക്കാട് അധ്യക്ഷയായി. പഞ്ചായത്തംഗം എ. ഹക്കീം മാസ്റ്റര്‍, പി.സുഹ്‌റ, എം.ടി സലീന, പി. റുഖിയ, കെ.സുനില, എം.ടി സാജിദ, ടി. ആയിഷ സംസാരിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി കള്‍ച്ചറല്‍ യൂനിയന്‍ കത്‌വയിലെ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി.കെ.സി.യു ചെയര്‍മാന്‍ സി.കുഞ്ഞാലിക്കോയ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. എന്‍.കെ സാദിഖ്, പി.എം.എ ഗഫൂര്‍, തോട്ടത്തില്‍ സാദിഖ്, എ.സുരേഷ്, ടി.റഷീദ്, ഗണേഷ്, മുസ്തഫ വട്ടപ്പറമ്പ്, എം.പി ഹനീഫ, അയ്യൂബ് കിഴിശ്ശേരി സംസാരിച്ചു.
മലപ്പുറം: 'നീതിയുടെ വെളിച്ചം കെടുത്തരുത് ' എന്ന മുദ്രാവാക്യത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ചൂട്ടുകത്തിച്ച് പ്രതിഷേധിച്ചു. അവള്‍ക്ക് ഇനി നീതിയുടെ വെളിച്ചം കൂടി ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, സുബൈര്‍ തങ്ങള്‍, ഷരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി, അമീര്‍ പാതിരി, എം.കെ.സി നൗഷാദ്, ഗുലാം ഹസന്‍ ആലംഗീര്‍, ബാവ വിസപ്പടി, മുഹ്‌യുദ്ദീന്‍ അലി, സക്കീര്‍ ബാബു, കെ.എന്‍.എ ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലപ്പുറം: കത്‌വ സംഭവത്തില്‍ ക്രസന്റ് വനിതാ കോളജ് അധ്യാപികമാരും വിദ്യാര്‍ഥിനികളും പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്തി വേണ്ട ശിക്ഷ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ എം.പി സിന്ദു അധ്യക്ഷനായി.
മലപ്പുറം: അലുമിനിയം ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ഏരിയ പ്രതിഷേധിച്ചു. മലപ്പുറം കുന്നുമ്മലില്‍ നടന്ന പ്രതിഷേധ സംഗമം ഏരിയാ പ്രസിഡന്റ് ശിഹാബ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം നജീബ് അധ്യക്ഷനായി. സുജിത്ത്, സാക്കിര്‍, ഉനൈസ്, ഷാഫി, ഷമീര്‍, പി. ഉബൈദ്, അഫ്‌സല്‍ നേതൃത്വം നല്‍കി.
എടവണ്ണപ്പാറ: മേഖല എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ഥനാ സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. റഷീദിയ്യ അറബിക് കോളജില്‍ നടന്ന പ്രാര്‍ഥനാ സംഗമം സയ്യിദ് ബി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂനുസ് ഫൈസി വെട്ടുപാറ അധ്യക്ഷനായി.
അബ്ദുല്‍ ശുക്കൂര്‍, അബ്ദുല്‍ സത്താര്‍ വാഫി, മന്‍സൂര്‍ മാസ്റ്റര്‍, നസീര്‍ മാസ്റ്റര്‍ സംസാരിച്ചു.
എടവണ്ണപ്പാറയില്‍ നടന്ന പ്രതിഷേധ റാലിക്ക് ബുശൈര്‍ മാസ്റ്റര്‍, മുഹമ്മദലി മപ്രം, ലുഖ്മാന്‍ മുസ്‌ലിയാര്‍ ഇരുപ്പംതൊടി, അസീസ് പാഞ്ചീരി, അബ്ദുല്ല ആസിം, സിദ്ദീഖ് പള്ളിപ്പുറായ, റഷീദ് ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."