ലംപ്സം ഗ്രാന്റ് വിതരണത്തിന് തയാറായി
കൊച്ചി: ജില്ലയിലെ വിവിധ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ലംപ്സംഗ്രാന്റ്, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുളള അഞ്ച് മാസങ്ങളിലെ പ്രതിമാസ സ്റ്റൈപ്പന്റ് വിതരണത്തിന് തയാറായി.
ഹെഡ്മാസ്റ്റര്മാര് ഫോറം ഒന്നില്‍ തയാറാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ലിസ്റ്റ്( പേര്, ജാതി, ക്ലാസ്), സ്കൂളിന്റെ പേരിലുളള അക്കൗണ്ട് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, സ്കൂള്‍ സീല്‍ എന്നിയുമായി ഇനിപറയുന്ന സൗകര്യപ്രദമായ വിതരണ കേന്ദ്രങ്ങളില്‍ ഹാജരായി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൈപ്പറ്റി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. സ്കൂളിലെ ഏതെങ്കിലും ജീവനക്കാരെ ചുമതലപ്പെടുത്തി അയക്കുന്ന പക്ഷം ആവശ്യമായ തുകയ്ക്കുളള ഹെഡ്മാസ്റ്റര്മാര് ഒപ്പിട്ട കൈപ്പറ്റ് രസീത്, ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ കൊടുത്തു വിടണം.
എറണാകുളം ജില്ലയിലെ മറ്റ് സ്കൂളുകള്‍ ജൂണ്‍ ഒമ്പത്, 13, 14ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം നാലു വരെ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, പെരുമ്പാവൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, എറണാകുളം എസ്.ആര്.വി എച്ച്.എസ്.എസ് എന്നിവിടങ്ങളിലും കോതമംഗലം താലൂക്കിലെ സ്കൂളുകള്‍ 14ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം നാലു വരെ കോതമംഗലം ടൗണ്‍ യു.പി.എസ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."