HOME
DETAILS

ദേശീയപാത വികസനം: സമരം പരാജയപ്പെടുത്താന്‍ തമ്മില്‍ തല്ലിക്കുന്നു

  
backup
April 15 2018 | 07:04 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be

 

ചേലേമ്പ്ര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേലേമ്പ്രയില്‍ നടന്ന അലൈന്‍മെന്റിലെ അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനങ്ങളെ രണ്ടു ചേരിയിലാക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി ആരോപണം.
ജനവാസം കൂടിയ പ്രദേശത്തിലൂടെ ആരാധനാലയങ്ങളും ടൗണിലെ നിരവധി വ്യാപാര കേന്ദ്രങ്ങളും ഇല്ലാതാക്കുന്ന റീ അലൈന്‍മെന്റില്‍ സര്‍വേ നടത്തുന്നതിനെതിരേ ഇരകളുടെ പ്രതിഷേധ സമരം ശക്തമാകുകയും ആത്മഹത്യാ ഭീഷണിയടക്കം ഉയരുകയും ചെയ്തതോടെ പ്രശ്‌നം പരിഹരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. പുതിയ അലൈന്‍മെന്റില്‍ സര്‍വേ നടത്തുന്നതോടൊപ്പം പഴയ അലൈന്‍മെന്റിലും സര്‍വേ നടത്തി ചെലവ് കുറഞ്ഞതും ജനങ്ങള്‍ക്ക് ഏറെ നഷ്ടം സംഭവിക്കാത്തതുമായ അലൈന്‍മെന്റില്‍ ദേശീയപാത നിര്‍മിക്കാമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ മന്ത്രി അറിയിച്ചത്.
കൂടുതല്‍ വീടുകളും കെട്ടിടങ്ങളും നഷ്ടപ്പടാത്ത രീതിയിലുള്ള അലൈന്‍മെന്റില്‍ സര്‍വേ നടത്തണമെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇരകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ സി.പി.എം നേതാക്കളും പറഞ്ഞു. എന്നാല്‍, പഴയ അലൈന്‍മെന്റില്‍ സര്‍വേ നടത്താനുള്ള തീരുമാനം പ്രഹസനമാണെന്നാരോപിച്ച് ആ പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് ഇരകള്‍ക്കെതിരേ നീക്കം നടത്തുകയാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ഗ്രാമപഞ്ചായത്തിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുന്ന ഇരകളുടെ ആരോപണം.
സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇരു പ്രദേശങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഇതുമായി ബന്ധപ്പെട്ടു വാക്കേറ്റവുമുണ്ടായി. നീതിക്കുവേണ്ടി പോരാടുന്ന ഇരകളുടെ സമരത്തിനു പിന്തുണ നല്‍കാന്‍ പോലും എത്താത്ത സി.പി.എം നേതൃത്വം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു ചാനലിനു മുന്നില്‍ പറയുന്നതു പരിഹാസ്യമാണെന്നും ഇരകള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  22 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  22 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  22 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  22 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  22 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  23 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago