HOME
DETAILS
MAL
ദലിത്-ആദിവാസികളെ മുഖ്യധാരയില്നിന്നകറ്റാന് ബി.ജെ.പിയുടെ ശ്രമം: ഹക്കിം കുന്നില്‍
backup
April 15 2018 | 07:04 AM
കാഞ്ഞങ്ങാട്: ദലിത്-ആദിവാസി വിഭാഗങ്ങളെ ബി.ജെ.പിയും ആര്.എസ്.എസും സംഘടിതമായി ആക്രമിച്ച് ദേശീയ മുഖ്യധാരയില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍. ഈ ശ്രമത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്നും അവരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശില്പി ഡോ. അംബേദ്ക്കറുടെ 127ാം ജന്മദിന അനുമസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് മണ്ഡലം ണ്ടേകണ്ടാണ്ടണ്ടണ്ടണ്ടണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ഡി.വി ബാലകൃഷ്ണന്, കെ.പി മോഹനന്, എന്‍.കെ രത്നാകരന്, പത്മരാജന് ഐങ്ങോത്ത്, മാത്യൂസ് തെരുവപുഴ, പി.കെ ചന്ദ്രശേഖരന്, നിതീഷ് യാദവ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."