മനുഷ്യചരിത്രം കുടിയേറ്റങ്ങളുടേതും: മുഖ്യമന്ത്രി
കണ്ണൂര്‍: മനുഷ്യചരിത്രം കുടിയേറ്റങ്ങളുടെയും ചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധികളെ മറന്ന് മനുഷ്യര്‍ തന്നെ നടത്തിയ കൂട്ടായ യാത്രകളാണു പുരോഗതിയുടെ കൈവഴികളായത്. ഇതുവഴിയാണു കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖല വികാസം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട് അധ്യക്ഷനായി. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്ലാറ്റിനം ജൂബിലി കര്‍മപദ്ധതികളുടെ സമര്‍പ്പണവും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പ്ലാറ്റിനം ജൂബിലി കലാകായിക മത്സരങ്ങളുടെ ചാംപ്യന്‍ഷിപ്പ് വിതരണവും പി.കെ ശ്രീമതി എം.പി കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പïാരശേരില്, ഫാ. തോമസ് ആനിമൂട്ടില്‍, സിസ്റ്റര്‍ ആന്‍ജോസ്, ഫാ. സ്റ്റീഫന്‍ ജയരാജ്, ഡോ. ജോസ് ജയിംസ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ബാബു കദളിമറ്റം, ജയ്നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, ജോബിഷ് ഇരിക്കാലിക്കല്‍, ജിതിന് മതുകാട്ടില്, ഫാ. ഏബ്രഹാം പറമ്പേട്ട് സംസാരിച്ചു. കണ്ണൂര്‍: മനുഷ്യചരിത്രം കുടിയേറ്റങ്ങളുടെയും ചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധികളെ മറന്ന് മനുഷ്യര്‍ തന്നെ നടത്തിയ കൂട്ടായ യാത്രകളാണു പുരോഗതിയുടെ കൈവഴികളായത്. ഇതുവഴിയാണു കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖല വികാസം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട് അധ്യക്ഷനായി. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പ്ലാറ്റിനം ജൂബിലി കര്‍മപദ്ധതികളുടെ സമര്‍പ്പണവും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല പ്ലാറ്റിനം ജൂബിലി കലാകായിക മത്സരങ്ങളുടെ ചാംപ്യന്‍ഷിപ്പ് വിതരണവും പി.കെ ശ്രീമതി എം.പി കര്‍ഷക അവാര്‍ഡ് സമര്‍പ്പണവും നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. തോമസ് ആനിമൂട്ടില്‍, സിസ്റ്റര്‍ ആന്‍ജോസ്, ഫാ. സ്റ്റീഫന്‍ ജയരാജ്, ഡോ. ജോസ് ജയിംസ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ബാബു കദളിമറ്റം, ജയ്നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, ജോബിഷ് ഇരിക്കാലിക്കല്‍, ജിതിന് മതുകാട്ടില്, ഫാ. ഏബ്രഹാം പറമ്പേട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."