കത്വ സംഭവം: നാടെങ്ങും പ്രതിഷേധം
കാഞ്ഞങ്ങാട്: കാശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, എ.പി ഉമ്മര്‍, തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ കല്ലിങ്കാല്‍, സി.എം ഖാദര്‍ ഹാജി, കെ.എം മുഹമ്മദ് കുഞ്ഞി, കുഞ്ഞാമദ് മുക്കോട്, ശംസുദ്ധീന്‍ കൊളവയല്‍, കെ.കെ ബദറുദ്ധീന്‍, സന മാണി ക്കോത്ത്, സലീം ബാരിക്കാട്, മുര്‍ഷിദ് എന്നിവര്‍ നേതൃത്വം നല്കി.
എ.ഐ.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധപ്രകടനം നടത്തി. ഗിരീഷ് പാണംതോട്, കെ. ഹരിത, എ. രാജേഷ്, രതീഷ് മടിക്കൈ, സോയ രാവണീശ്വരം തുടങ്ങിയവര്‍ സംസാരിച്ചു .
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്, കെ.പി മോഹനന്, എന്‍.കെ രത്നാകരന്, പത്മരാജന് ഐങ്ങോത്ത്, ബാബു കരുവാച്ചേരി, നിധീഷ് യാദവ്, എം.എം നാരായണന്, കൃഷ്ണലാല്‍ തോയമ്മല്‍ എന്നിവര്‍ നേതൃത്വം നല്കി.
ബേക്കല്‍: എസ്.എസ്.എഫ് ഉദുമ ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ജങ്ഷനില്‍ പ്രതിഷേധജാഥയും ധര്‍ണയും സംഘടിപ്പിച്ചു. ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി എരോല്‍, കരീം പള്ളത്തില്‍, സമദ് തെക്കില്‍, ജബ്ബാര്‍ ബിലാല്‍ നഗര്‍, അസര്‍ പെരിയ എന്നിവര്‍ നേതൃത്വം നല്കി.
തൃക്കരിപ്പൂര്‍: ജമ്മുകാശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായ എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി കിട്ടണമെന്നാവശ്യപ്പെട്ടും അരും കൊലയില്‍ പ്രതിഷേധിച്ചും തൃക്കരിപ്പൂരില്‍ പ്രതിഷേധ പ്രകടനം. കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
ഇന്നലെ തങ്കയം ശാഖാ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. വൈകിട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ലീഗ് പ്രകടനത്തിനു ജില്ലാ സെക്രട്ടറി വി.കെ ബാവ, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, ഒ.ടി അഹമ്മദ് ഹാജി, ശംസുദ്ദീന്‍ ആയിറ്റി എന്‍.പി ഹമീദ് ഹാജി, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, ടി.പി അഹമ്മദ് ഹാജി, കെ.എം കുഞ്ഞി, ഇബ്റാഹിം തട്ടാനിച്ചേരി, യു.പി ഫായിസ്, വി.പി.പി ശുഹൈബ്, ടി.വി കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."