അഞ്ചുലക്ഷംപേര്‍ക്ക് വീടുവച്ചു നല്‍കും: മുഖ്യമന്ത്രി
തലശ്ശേരി:സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വീടും സ്ഥലവും ഇല്ലെന്നും അത്തരക്കാര്‍ക്ക് സമയ ബന്ധിതമായി സര്‍ക്കാര്‍ വീട്‌വച്ച് നല്‍കാനുള്ള പദ്ധതി ഒരുക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പിണറായി ചെക്കിക്കുനി പാലത്തിന് സമീപം അപകടത്തില്‍പ്പെട്ട് കിടപ്പിലായ പന്തല്‍ തൊഴിലാളി സുധീപന് ചെണ്ടയാട് എം.ജി കൊളജിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കാല്‍ദാന കര്‍മ്മം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പിണറായി.
തുടക്കത്തില്‍തന്നെ മുടങ്ങിക്കിടന്നുപോയ വീടുകള്‍ പൂര്‍ത്തികരിക്കുകയാണ് സര്‍ക്കാരിന്റെ ആദ്യ ലക്ഷം. ഇതിനായിതദ്ദേശസ്വംയഭരണ വകുപ്പുകളെ ചുമതലപ്പെടുത്തും. ജനങ്ങളുടെ കൂട്ടായ്മ ഇതിന് അനിവാര്യമാണ്. പണ്ട് കാലങ്ങളില്‍ ജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ് ഓലപ്പുരകള്‍ കെട്ടി വന്നത്. ഇന്നത് ഇല്ലാതെ പോയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ ഒരു കുടുംബത്തിന് തണലായി വീട് വെച്ച് നല്‍കിയതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സുധീപന് ഇത് വിഷു കൈനീട്ടമാണെന്നും കൂട്ടായ്മയിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നാം മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല പ്രോ.വൈസ്.ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവന്‍, പിണരായി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗീതമ്മ, പി.വിനീത, കെ.ഷീന,അഡ്വ.വി.പ്രദീപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."