കൊച്ചിയില്‍ മൂന്നാംലിംഗക്കാരുടെ ശല്യം വര്‍ധിക്കുന്നതായി പൊലിസ്
കൊച്ചി: രാത്രിയില്‍ എറണാകുളം നഗരത്തില്‍ മൂന്നാംലിംഗക്കാരുടെ ശല്യം വര്‍ധിക്കുന്നതായി കൊച്ചി സിറ്റി പൊലിസ്.
രാത്രിയില്‍ ബസുകളിലും ട്രയിനുകളിലും വന്നിറങ്ങുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് ഇവരുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
എറണാകുളം സൗത്ത്-നോര്‍ത്ത് റെയില്‍വേ മേല്‍പാലങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം, ആളൊഴിഞ്ഞ ഇടവഴികള്‍ എന്നിവയാണ് മൂന്നാംലിംഗക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍.
വീടുകളില്‍ നിന്നും ഇറക്കിവിട്ടവരോ സ്വന്തം ഇഷ്ടപ്രകാരം വീടുപേക്ഷിച്ചവരോ ആണ് ഇവരില്‍ കൂടുതലും. മുഖ്യധാരജോലികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനാല്‍ ഇവര്‍ ഉപജീവനത്തിനായി ലൈംഗീകതൊഴിലാണു സ്വീകരിച്ചിരിക്കുന്നത്. രാത്രിയില്‍ നഗരത്തിലെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് ഇവരുടെ ശല്യം കൂടുതല്‍. കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്റ് കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനം മാഫിയകളുടേത് പോലെയാണെന്ന് നിരവധി കേര്‍പറേഷന്‍ കൗസിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെത്തുന്നവരെ കൈകാട്ടി വിളിക്കുന്ന ഇവര്‍ ഭീഷണിപെടുത്തി പണം തട്ടാന്‍ശ്രമിക്കുന്നതായിട്ടാണ് ആക്ഷേപം.
രാത്രിയില്‍ ഒറ്റപെട്ടു പോയതാണന്നും സഹായത്തിന് വിളിക്കുന്നതാണന്നും കരുതിയാണ് പലരും ഇവരുടെ അടുത്തേക്ക് ചെല്ലുന്നത്. കാഴ്ചയില്‍ സ്ത്രീയായി തോന്നുന്ന ഇവരുടെ പിന്നില്‍ ഗുണ്ടാസംഘങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്. മൂന്നാംലിംഗക്കാരുടെ ശല്യത്തിനെതിരെ നിരവധിപേര്‍ പരാതിനല്‍കുന്നുണ്ടെങ്കിലും പൊലിസ് നിസഹായവസ്ഥയിലാണ്. മൂന്നാംലിഗക്കാരെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പൊലിസിന്റെ വിശദീകരണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുള്ളതാണ് പൊലിസിനെകുഴക്കുന്ന മറ്റൊരുകാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."