നോക്കുകുത്തിയായി ഇന്‍ഡോര്‍ സ്റ്റേഡിയം
ബദിയഡുക്ക: രണ്ടു വര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബോളുക്കട്ടയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നോക്കുകുത്തിയായി മാറുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പണം നീക്കിവച്ചിട്ടും പണിയെടുക്കാന്‍ കമ്പനികളെ കിട്ടാത്തിനാലാണു പ്രവൃത്തി പൂര്‍ത്തീകരിക്കാനാകാത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിന്തറ്റിക് നിലം, വയറിങ്, പ്ലമ്പിങ്ങ് എന്നിവക്കാണ് ഗവണ്മെന്റ് അംഗീകൃത കമ്പനികള്‍ക്കു നേരിട്ടു നല്കുന്നതിനു നാലുലക്ഷം രൂപ നീക്കി വച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നേരിട്ടു നടത്തുന്ന പ്രവൃത്തിക്കാണു തുക നല്കുന്നതെന്നു സൂചിപ്പിച്ചതിനാല്‍ ടെന്‍ഡറാക്കി പദ്ധതി മാറ്റാന്‍ കഴിഞ്ഞതുമില്ല.
2015-16 സാമ്പത്തിക വര്‍ഷത്തിലാണ് 25ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് സ്റ്റേഡിയം പണിതത്. യുവജനങ്ങളില്‍ കായിക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു സ്റ്റേഡിയം പണിയാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
ഗുണഭോക്തൃ വിഹിതമെടുത്തു നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം. നടത്തിപ്പിന്റെ കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നതിനാല്‍ പഞ്ചായത്ത് 25 ലക്ഷം രൂപക്കു ടെന്‍ഡര്‍ നല്‍കിയാണ് പ്രവര്‍ത്തനം നടത്തിയത്. നിയമാവലി തയാറാക്കി ക്ലബുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ നിശ്ചിത തുക ഈടാക്കി വര്‍ഷം തോറും കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."