അനധികൃത ഖനനം: കരമണല്‍ പിടികൂടി
നീലേശ്വരം: അവധി ദിനത്തില്‍ തീരദേശ മേഖലയില്‍ നടന്ന അനധികൃത കരമണല്‍ ഖനനം റവന്യു അധികൃതര്‍ പിടികൂടി. നീലേശ്വരം തൈക്കടപ്പുറം സ്റ്റോര്‍ ജങ്ഷനു സമീപം സീറോഡില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ഖനനമാണു വാഹന സഹിതം പിടിച്ചത്. അവധി ദിനമായിരുന്ന ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ആറു വരെയാണു മണ്ണുമാന്തി ഉപയോഗിച്ചു മണല്‍ ഖനനം ചെയ്തു കൂട്ടിയിട്ടത്. ആറിനു കടത്താന്‍ ശ്രമിച്ച ആദ്യ ലോഡ് തന്നെ പിടിയിലുമായി.
കാഞ്ഞങ്ങാട് ആര്‍.ഡി.ഒ, സി. ബിജുവിന്റെ നിര്‍ദേശ പ്രകാരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്‍, നീലേശ്വരം വില്ലേജ് ഓഫിസര്‍ പി.വി തുളസിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. പിടിയിലായ ലോറി ലോഡ് സഹിതം ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫിസ് വളപ്പിലേക്കു മാറ്റി.
തൈക്കടപ്പുറത്ത് നെയ്തലിന്റെ കടലാമ സംരക്ഷണ കേന്ദ്രത്തിനു സമീപം വ്യാപകമായി നടന്നു വരുന്ന കരമണല്‍ ഖനനം കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."