HOME
DETAILS

ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലയുന്നു

  
backup
April 15 2018 | 08:04 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 

കാസര്‍കോട്: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളുടെ ദുരിതം ഇരട്ടിയായി. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്നു ചികിത്സ തേടിയെത്തിയവര്‍ മടങ്ങിപ്പോയി.
ഇന്നലെ രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നൂറുകണക്കിനാളുകളാണ് ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഒ.പി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പണിമുടക്കിലാണെന്നറിഞ്ഞു നിരവധി രോഗികള്‍ തിരിച്ചു പോയി. അത്യാഹിത വിഭാഗവും കാഷ്വാലിറ്റിയും മാത്രമാണ് ഇന്നലെ ജില്ലയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചത്.
കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരം നീണ്ടു പോയാല്‍ അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗങ്ങളെയും ബാധിച്ചേക്കും. ഡോക്ടര്‍മാരുടെ സമരം അറിയാതെ എത്തിയ രോഗികളും കൂടെയുള്ളവരും വല്ലാതെ വലഞ്ഞു. പലരും ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കുമെന്നു കരുതി മണിക്കൂറുകള്‍ കാത്തിരുന്നശേഷമാണു തിരിച്ചു പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago