HOME
DETAILS

വിടവാങ്ങിയത് കടന്നപ്പള്ളിയുടെ വഴിവെളിച്ചം

  
backup
April 15 2018 | 08:04 AM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d

 

കണ്ണൂര്‍: മാണിക്യയില്‍ ടി.കെ പാര്‍വ്വതിയമ്മയുടെ വിയോഗത്തില്‍ ഇല്ലാതായത് രാമചന്ദ്രന്‍ കടന്നപ്പള്ളിയെന്ന രാഷ്ട്രീയക്കാരന്റെ വഴിവെളിച്ചം. രണ്ടാഴ്ചയിലേറെയായി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് പാര്‍വ്വതിയമ്മ. പിതാവായ സംസ്‌കൃത പണ്ഡിതനും പ്രശസ്ത ജ്യോതിഷ പണ്ഡിതനുമായ പരേതനായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെ ചിത്രത്തില്‍ വിളക്ക് വച്ച് പ്രാര്‍ഥിച്ച് മാത്രമേ കടന്നപ്പള്ളി ഇറങ്ങാറുള്ളൂ. ഈ പ്രാര്‍ഥനയില്‍ മാതാവ് പാര്‍വ്വതിയമ്മയും കൂടുന്നത് മന്ത്രി ഓര്‍ത്തെടുത്തു. ഒരോ യാത്രകഴിഞ്ഞ് വീട്ടിലെത്തുമ്പോഴും യാത്രയില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും അമ്മയോട് വിരവിക്കും. അമ്മയോടുള്ള സ്‌നേഹവും മക്കളോട് എല്ലാവരോടും പാര്‍വ്വതിയമ്മക്കുള്ള വാത്സല്യവും കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്ഭുതമാണ്. ഹര്‍ത്താല്‍ ദിവസം തലശ്ശേരി ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ മന്ത്രി കടന്നപ്പള്ളി അതിരാവിലെ തന്നെ കാല്‍നടയായി ആശുപത്രിയിലെത്തിയതും ആ വാത്സല്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
1971ല്‍ കടന്നപ്പള്ളി എം.പി ആയിരിക്കെ പാര്‍വ്വതിയമ്മ മകന്റെ കൂടെ ഡല്‍ഹിയിലെ വസതിയില്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പടെയുള്ളവരുമായി പാര്‍വ്വതിയമ്മക്കുള്ള അടുപ്പവും ജീവിതത്തിലെ മറക്കാനാകാത്ത ഒരു അധ്യായമാണ്. ഒരാഴ്ചയായി വാര്‍ധക്യസഹചമായ അസുഖത്താല്‍ ആശുപത്രിയില്‍ കിടപ്പിലായപ്പോഴും അമ്മയെ ആശുപത്രിയിലെത്തി കണ്ടുമാത്രമേ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മന്ത്രി കടന്നപ്പള്ളി പോകാറുള്ളൂ. അമ്മയുടെ സാന്നിധ്യം ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലുണ്ടെന്ന് മന്ത്രി ഓര്‍ത്തെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പാര്‍വതിയമ്മയെ സന്ദര്‍ശിച്ചിരുന്നു.
പാര്‍വ്വതിയമ്മയുടെ മരണ വിവരമറിഞ്ഞ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി ആളുകളാണ് തോട്ടട ജവഹര്‍നഗര്‍ ഹൗസിങ് കോളനിയിലെ 'മാണിക്യ'യിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജയിംസ് മാത്യു എം.എല്‍.എ, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കലക്ടര്‍ മീര്‍ മുഹമ്മദലി, മേയര്‍ ഇ.പി ലത, തഹസില്‍ദാര്‍ വി.എം സജീവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം. പ്രകാശന്‍, എന്‍. ചന്ദ്രന്‍, പി.പി ദിവാകരന്‍, മമ്പറം മാധവന്‍, പി. രാമകൃഷ്ണന്‍, സി.പി മുരളി, സജീവ് മാറോളി, പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണൂര്‍ പ്രസ് ക്ലബിനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.പി.സി രംഞ്ജിത്ത്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago